കൊച്ചി: തൃപ്പൂണിത്തുറ സ്‌ഫോടനത്തില്‍ പരിക്കേറ്റവരില്‍ ഒരാള്‍ മരിച്ചു. ഗുരുതരമായി പരിക്കേറ്റ ദിവാകരന്‍ (55) ആണ് മരിച്ചത്. പുതിയകാവില്‍ പടക്ക സംഭരണ കേന്ദ്രത്തിലുണ്ടായ സ്‌ഫോടനത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു.
സ്‌ഫോടനത്തെക്കുറിച്ച് ജില്ലാ കളക്ടറും എറണാകുളം സിറ്റി പൊലീസ് കമ്മീഷണറും അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു.
അഞ്ചുപേര്‍ക്കാണ് സ്‌ഫോടനത്തില്‍ പരിക്കേറ്റത്. കളമശ്ശേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ബേണ്‍ ഐസിയുവില്‍ ചികിത്സയില്‍ കഴിയുകയാണിവര്‍.
കൊല്ലം പാരിപ്പിള്ളി സ്വദേശി അനിലിനെയും (49), അടിയന്തര ശാസ്ത്രക്രിയക്ക് വിധേയമാക്കി. ഇവര്‍ക്ക് പുറമെ മധുസൂദനന്‍ (60), ആദര്‍ശ് (29), ആനന്ദന്‍ (69) എന്നിവരും ബേണ്‍ ഐസിയുവില്‍ ചികിത്സയിലാണ്.