കണ്ണൂര്‍: മട്ടന്നൂര്‍ പിആര്‍എന്‍എസ്എസ് കോളേജില്‍ റാഗിംഗിനെ തുടര്‍ന്ന് ആറ് വിദ്യാര്‍ത്ഥികളെ സസ്പെന്‍ഡ് ചെയ്തു. ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളെ സീനിയര്‍ വിദ്യാര്‍ഥികള്‍ മര്‍ദിച്ചതായാണ് പരാതി. വിദ്യാര്‍ത്ഥികളെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നതോടെ കോളേജ് അധികൃതര്‍ ആറ് സീനിയര്‍ വിദ്യാര്‍ഥികളെ സസ്പെന്‍ഡ് ചെയ്യുകയായിരുന്നു.
സംഭവത്തെ തുടര്‍ന്ന് ആഭ്യന്തര അന്വേഷണത്തിന് സമിതിയെ നിശ്ചയിച്ചു. കൂടുതല്‍ അന്വേഷണത്തിന് ശേഷം തുടര്‍ നടപടിയെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ മദ്യപിച്ചെന്നാരോപിച്ചായിരുന്നു മര്‍ദിച്ചത്. പരാതി കോളേജ് അധികൃതര്‍ പോലീസിന് കൈമാറിയിട്ടുണ്ട്. ഈ മാസം അഞ്ചാം തീയതിയാണ് മര്‍ദനം നടന്നത്.
Discussion about this post