കല്‍പ്പറ്റ: വയനാട്ടില്‍ ജനവാസമേഖയില്‍ കടുവയെ കണ്ടതായി നാട്ടുകാര്‍. പുല്‍പ്പള്ളിയില്‍ വാടാനക്കവലയിലാണ് കടുവയിറങ്ങിയത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന തുടങ്ങി.
കാട്ടുപന്നിയെ ഓടിച്ചാണ് കടവ ജനവാസകേന്ദ്രത്തിലെത്തിയതെന്നാണ് നിഗമനം. കഴിഞ്ഞ ദിവസങ്ങളിലും പ്രദേശത്ത് കടുവയുടെ സാന്നിധ്യം ഉണ്ടായിരുന്നു.
Also Read:നാടുകാണി ചുരത്തില്‍ അപകടത്തില്‍പ്പെട്ട ലോറിയില്‍ വന്‍ മോഷണം, ഏഴു ടണ്‍ മാതളം കവര്‍ന്നു
കടുവ കൃഷിയിടത്തില്‍ ഏറെ നേരം നിന്നതായി നാട്ടുകാര്‍ പറയുന്നു. വനംവകുപ്പ് പ്രദേശത്ത് ക്യാമറകളും കൂടുകളും സ്ഥാപിച്ച് നിരീക്ഷണം നടത്തി വരുന്നതിനിടെയാണ് വീണ്ടും കടുവയെത്തിയത്.
ഇതോടെ ദ്രുതകര്‍മ സേന വരണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. വയനാട്ടില്‍ കാട്ടാന ശല്യവും രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. മാനന്തവാടിയില്‍ ഒരാളെ കൊന്ന കാട്ടാനയെ കണ്ടെത്താന്‍ വനംവകുപ്പിന് ഇന്നും സാധിച്ചിട്ടില്ല.
Discussion about this post