ബാവലി: വയനാട്ടില്‍ ഒരാളുടെ ജീവനെടുത്ത കാട്ടാനയെ പിടികൂടാനുള്ള ദൗത്യത്തിനായി കൂടുതല്‍ വനംവകുപ്പ് ദ്രുതകര്‍മ സേനാ അംഗങ്ങള്‍ വയനാട്ടിലെത്തും. പ്രദേശത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം കാട്ടാന ഉള്‍വനത്തിലേക്ക് കടന്നതിനാലാണ് മയക്കു വെടിവച്ച് പിടികൂടാനുള്ള വനംവകുപ്പിന്റെ ദൗത്യം വിജയിക്കാതെപോയത്. കഴിഞ്ഞ ദിവസം കര്‍ണാടക അതിര്‍ത്തിയായ ബാവലിയോട് ചേര്‍ന്നുള്ള സ്ഥലത്താണ് ആനയ്ക്കായി തെരച്ചില്‍ നടത്തിയത്.
also read:അയല്‍വാസി പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ യുവതി മരിച്ചു, അന്ത്യം ചികിത്സയില്‍ കഴിയവെ
ആനയെ റേഡിയോ കോളറിന്റെ സിഗ്നല്‍ ഉപയോഗിച്ച് എവിടെയുണ്ടെന്ന് കണ്ടെത്തിയെങ്കിലും ഉള്‍വനത്തിലായതിനാല്‍ മയക്കുവെടി വയ്ക്കാനായില്ല. എന്നാല്‍ ഉച്ചയോടെ വെടിവയ്ക്കാന്‍ പറ്റിയ സാഹചര്യമുണ്ടായിരുന്നു.
പക്ഷേ കുങ്കിയാനകളുടെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞ ആന അവിടെ നിന്ന് കടന്നു. കേരള, കര്‍ണാടക വനാതിര്‍ത്തിയായ മണ്ണുണ്ടി ആദിവാസി കോളനി പരിസരത്താണ് ഏറ്റവുമൊടുവില്‍ കണ്ടതെന്നാണ് വിവരം.
Discussion about this post