മാനന്തവാടി: വയനാടിനെ വിറപ്പിച്ച കാട്ടാനയെ മയക്കുവെടി വെച്ച് പിടികൂടാനുള്ള, ഓപ്പറേഷന് ബേലൂര്‍ മഖ്ന ഇന്ന് പുനരാരംഭിക്കും. ആനയുടെ നീക്കം അതിവേഗത്തിലായതാണ് ദൗത്യത്തിന് വെല്ലുവിളിയായതെന്ന് വനം വകുപ്പ് അധികൃതര്‍ പറഞ്ഞു.
ഇന്ന് കാട്ടാനയുടെ റേഡിയോ കോളറില്‍ നിന്നുള്ള സിഗ്നല്‍ ലഭിക്കുന്നത് അനുസരിച്ച് ദൗത്യം ആരംഭിക്കും. ആന ഏതു സ്ഥലത്ത് തമ്പടിക്കുന്നു എന്നു നോക്കി ട്രാക്കിങ് വിദഗ്ധര്‍ ആദ്യമിറങ്ങും.
also read:പാലക്കാട് അപകടത്തില്‍പ്പെട്ട് നിര്‍ത്തിയിട്ട വാഹനം മോഷ്ടിച്ച് വിറ്റു; മൂന്ന് പേര് അറസ്റ്റില്‍
ആനയെ അനുയോജ്യമായ സാഹചര്യത്തില്‍ ട്രാക്ക് ചെയ്യാനായാല്‍ മയക്കുവെടി വെക്കാനായി വെറ്ററിനറി സംഘം സ്ഥലത്തെത്തും. ഓപ്പറേഷന് ബേലൂര്‍ മഖ്ന ദൗത്യത്തിന് മണ്ണാര്‍ക്കാട്, നിലമ്പൂര്‍ ആര്‍ആര്‍ടി കൂടി ഭാഗമാകുന്നുണ്ട്.
നാലു കുങ്കിയാനകളെയും ആനയെ പിടികൂടുന്നതിനായി സ്ഥലത്തെത്തിച്ചിരുന്നു. മയക്കുവെടി വെച്ച ആനയെ മുത്തങ്ങ ക്യാമ്പിലെത്തിക്കാനാണ് തീരുമാനം.
Discussion about this post