മാനന്തവാടി: വയനാട്ടില്‍ ജനവാസമേഖലയിലിറങ്ങി ഒരാളെ ചവിട്ടിക്കൊന്ന കാട്ടാനയെ ദൗത്യസംഘം വളഞ്ഞു. ഉടനെ ആനയെ മയക്കുവെടി വെയ്ക്കും. ആനയെ തുരത്തി കാടിന് പുറത്തേക്ക് എത്തിച്ചശേഷം മയക്കുവെടി വെയ്ക്കുകയായിരുന്നു ലക്ഷ്യം. കൊലപ്പെടുത്തിയ കാട്ടാന ബേലൂര്‍ മഖ്നയുള്ള സ്ഥലം വനംവകുപ്പ് തിരിച്ചറിഞ്ഞു. ബാവലി സെക്ഷനിലെ ചെമ്പകപ്പാറ പ്രദേശത്താണ് ആനയുള്ളത്.
വനപാലകരും വെറ്റിനറി ഡോക്ടര്‍മാരും കുംകിയാനകളും അടങ്ങിയ ദൗത്യ സംഘം ആനയുടെ അരികിലെത്തിയിരിക്കുകയാണ്. രാത്രിയാകുന്നതിന് മുന്‍പ് വനത്തിന് പുറത്തേക്ക് എത്തിക്കുന്നതിനായാണ് ഇപ്പോള്‍ ശ്രമങ്ങള്‍. വനംവകുപ്പിന് പുറമെ റെവന്യു, പോലീസ് ഉദ്യോഗസ്ഥരും പ്രദേശത്തുണ്ട്.
ബാവലിയില്‍ ജനങ്ങള്‍ പുറത്തിറങ്ങരുതെന്ന കര്‍ശന ജാഗ്രതാ നിര്‍ദേശവും നല്‍കിയിട്ടുണ്ട്. ആനയെ തളയ്ക്കുന്നതിനായി കോന്നി സുരേന്ദ്രന്, വിക്രം, സൂര്യ, ഭരത് എന്നീ കുംകിയാനകളാണ് സംഘത്തിലുള്ളത്.
Discussion about this post