കോട്ടയം: പ്ലസ് വണ്‍ വിദ്യാര്‍ഥി കുര്‍ബാനയ്ക്കിടെ കുഴഞ്ഞുവീണ് മരിച്ചു. കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളിയിലാണ് സംഭവം. ആനക്കല്ല് നെല്ലിക്കുന്നേല്‍ അഡ്വ. പോള്‍ ജോസഫിന്റെ മകന്‍ മിലന്‍ പോള്‍ ആണ് മരിച്ചത്.
പതിനാറ് വയസ്സായിരുന്നു. ആനക്കല്ല് സെന്റ് ആന്റണീസ് ദേവാലയത്തില്‍ ഞായറാഴ്ച കുര്‍ബാനയ്ക്കിടെയായിരുന്നു സംഭവം. ഇടവകയിലെ ആള്‍ത്താര ബാലനായിരുന്നു.
also read:ബൈക്ക് കാറുമായി കൂട്ടിയിടിച്ച് അപകടം, 35കാരന് ദാരുണാന്ത്യം, സുഹൃത്തിന് പരിക്ക്
രാവിലെ ഏഴുമണിയുടെ കുര്‍ബാനക്കിടെ പെട്ടെന്ന് മിലന്‍ കുഴഞ്ഞു വീഴുകയായിരുന്നു. ആളുകള്‍ ഓടി കൂടിയപ്പോള്‍ വായില്‍നിന്നു നുരയും പതയും വരുന്ന നിലയിലായിരുന്നു മിലനെ കണ്ടത്.
ഉടന്‍തന്നെ സമീപത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കാഞ്ഞിരപ്പള്ളി സെന്റ് ആന്റണീസ് പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ഥിയാണ് മരിച്ച മിലന്‍. മരണകാരണം വ്യക്തമല്ല.