ഇന്‍സ്റ്റഗ്രാം വഴി പരിചയം, ആറുപേര്‍ ചേര്‍ന്ന് 14കാരിയെ പീഡിപ്പിച്ചത് പലതവണ, ഒരാള്‍ അറസ്റ്റില്‍, അന്വേഷണം

ഇടുക്കി: പതിനാലുകാരിയെ പീഡിപ്പിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. ഇടുക്കി ജില്ലയിലെ അടിമാലിയിലാണ് സംഭവം. ഒഴുവത്തടം സ്വദേശി രഞ്ജിത്ത് ജോര്‍ജ് ആണ് അറസ്റ്റിലായത്.

പ്രതിക്കെതിരെ പോക്സോ വകുപ്പ് പ്രകാരമാണ് അടിമാലി പൊലീസ് കേസെടുത്തിട്ടുള്ളത്. കേസില്‍ പ്രായപൂര്‍ത്തിയാകാത്ത അടിമാലി സ്വദേശികളായ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

also read:വീണ്ടും കാട്ടാനയുടെ ആക്രമണം, വീടുകള്‍ തകര്‍ത്തു, തലനാരിഴയ്ക്ക് രക്ഷപ്പെട്ട് മധ്യവയസ്‌ക, പുറത്തിറങ്ങാന്‍ പേടിച്ച് നാട്ടുകാര്‍

എറണാകുളം ജില്ലയിലെ പൂയംകുട്ടി സ്വദേശികളായ രണ്ടുപേരും മലപ്പുറം സ്വദേശിയും പെണ്‍കുട്ടിയെ ഉപദ്രവിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. പ്രതികള്‍ക്കായി അടിമാലി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ ഇവര്‍ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് കേസ്. പെണ്‍കുട്ടിയെ ഇക്കഴിഞ്ഞ നാലാം തീയതി വീട്ടില്‍ നിന്നും കാണാതായിരുന്നു.

also read:താമരശ്ശേരി ചുരത്തില്‍ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞത് 30 അടി താഴ്ചയില്‍, മൂന്നുപേര്‍ക്ക് പരിക്ക്

തുടര്‍ന്ന് വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കി. അന്വേഷണത്തില്‍ കോതമംഗലത്തു നിന്നാണ് പെണ്‍കുട്ടിയെ കണ്ടെത്തുന്നത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് രണ്ടു വര്‍ഷത്തിനിടെ പല തവണയായി ആറു പ്രതികള്‍ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയതായി പെണ്‍കുട്ടി മൊഴി നല്‍കിയത്.

Exit mobile version