വീണ്ടും കാട്ടാനയുടെ ആക്രമണം, വീടുകള്‍ തകര്‍ത്തു, തലനാരിഴയ്ക്ക് രക്ഷപ്പെട്ട് മധ്യവയസ്‌ക, പുറത്തിറങ്ങാന്‍ പേടിച്ച് നാട്ടുകാര്‍

കൊച്ചി : സംസ്ഥാനത്ത് വീണ്ടും കാട്ടാനയുടെ ആക്രമണം. കോതമംഗലത്തിനടുത്തെ മണികണ്ഠന്‍ ചാലിലാണ് കാട്ടാനക്കൂട്ടം ഇറങ്ങിയത്. ജനവാസമേഖയിലെത്തിയ കാട്ടാനക്കൂട്ടം വീട് തകര്‍ത്തു.

elephant| bignewslive

വെള്ളാരംകുത്ത് മുകള്‍ ഭാഗത്ത് ശാരദയുടെ വീടാണ് ആനക്കൂട്ടം തകര്‍ത്തത്. ഇന്ന് പുലര്‍ച്ചെയാണ് കാട്ടാനക്കൂട്ടം ഇവിടേക്ക് എത്തിയത്. തലനാരിഴയ്ക്കാണ് ശാരദ രക്ഷപ്പെട്ടത്.

also read:ബൈക്ക് കാറുമായി കൂട്ടിയിടിച്ച് അപകടം, 35കാരന് ദാരുണാന്ത്യം, സുഹൃത്തിന് പരിക്ക്

വീ്ട്ടില്‍ ശാരദ ഒറ്റക്കാണ് താമസിക്കുന്നത്. സംഭവസമയത്ത് മറ്റൊരു വീട്ടിലായിരുന്നതിനാലാണ് ശാരദ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണത്തില്‍ നിന്നും രക്ഷപ്പെട്ടത്. കാട്ടാനക്കൂട്ടം മറ്റൊരു വീടിന്റെ അടുക്കള വാതിലും തകര്‍ത്തു.

elephant| bignewslive

സംഭവം അറിഞ്ഞ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. വേനല്‍ച്ചൂട് രൂക്ഷമായതോടെ വെള്ളവും ഭക്ഷണവും തേടി കാട്ടാനകള്‍ നാട്ടിലിറങ്ങുകയാണ്. എറണാകുളം ജില്ലയുടെ വനാതിര്‍ത്തികളില്‍ താമസിക്കുന്നവരും കാട്ടാന ഭീതിയിലാണ്.

Exit mobile version