കൊച്ചി : സംസ്ഥാനത്ത് വീണ്ടും കാട്ടാനയുടെ ആക്രമണം. കോതമംഗലത്തിനടുത്തെ മണികണ്ഠന്‍ ചാലിലാണ് കാട്ടാനക്കൂട്ടം ഇറങ്ങിയത്. ജനവാസമേഖയിലെത്തിയ കാട്ടാനക്കൂട്ടം വീട് തകര്‍ത്തു.
വെള്ളാരംകുത്ത് മുകള്‍ ഭാഗത്ത് ശാരദയുടെ വീടാണ് ആനക്കൂട്ടം തകര്‍ത്തത്. ഇന്ന് പുലര്‍ച്ചെയാണ് കാട്ടാനക്കൂട്ടം ഇവിടേക്ക് എത്തിയത്. തലനാരിഴയ്ക്കാണ് ശാരദ രക്ഷപ്പെട്ടത്.
also read:ബൈക്ക് കാറുമായി കൂട്ടിയിടിച്ച് അപകടം, 35കാരന് ദാരുണാന്ത്യം, സുഹൃത്തിന് പരിക്ക്
വീ്ട്ടില്‍ ശാരദ ഒറ്റക്കാണ് താമസിക്കുന്നത്. സംഭവസമയത്ത് മറ്റൊരു വീട്ടിലായിരുന്നതിനാലാണ് ശാരദ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണത്തില്‍ നിന്നും രക്ഷപ്പെട്ടത്. കാട്ടാനക്കൂട്ടം മറ്റൊരു വീടിന്റെ അടുക്കള വാതിലും തകര്‍ത്തു.
സംഭവം അറിഞ്ഞ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. വേനല്‍ച്ചൂട് രൂക്ഷമായതോടെ വെള്ളവും ഭക്ഷണവും തേടി കാട്ടാനകള്‍ നാട്ടിലിറങ്ങുകയാണ്. എറണാകുളം ജില്ലയുടെ വനാതിര്‍ത്തികളില്‍ താമസിക്കുന്നവരും കാട്ടാന ഭീതിയിലാണ്.
Discussion about this post