തൃശ്ശൂര്‍: വാഹനാപകടത്തില്‍ മുപ്പത്തിയഞ്ചുകാരന് ദാരുണാന്ത്യം. തൃശ്ശൂര്‍ ജില്ലയിലാണ് സംഭവം. കുരിയച്ചിറ കുണ്ടുകാട് വട്ടായി സ്വദേശി അറക്കമൂലയില്‍ വീട്ടില്‍ ബിന്‍സ് കുര്യനാണ് മരിച്ചത്.
മുപ്പത്തിയഞ്ച് വയസ്സായിരുന്നു. ബിന്‍സ് സഞ്ചരിച്ച ബൈക്ക് കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. സ്‌കൂട്ടറില്‍ ബിന്‍സിന് ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വട്ടായി സ്വദേശി കൊച്ചുകുന്നേല്‍ വീട്ടില്‍ സനുവിന് പരിക്കേറ്റിട്ടുണ്ട്.
also read:മദ്യപാനത്തിനിടെ തര്‍ക്കം, ബിയര്‍ കുപ്പി പൊട്ടിച്ച് യുവാവിനെ കുത്തിക്കൊന്നു
ഇന്ന് രാവിലെയായിരുന്നു അപകടം സംഭവിച്ചത്. കേച്ചേരി തലക്കോട്ടുകരയില്‍ വെച്ചായിരുന്നു അപകടം. കേച്ചേരി ഭാഗത്തുനിന്നും വടക്കാഞ്ചേരി ഭാഗത്തേക്ക് പോവുകയായിരുന്ന കാറും എതിര്‍ദിശയില്‍ വരികയായിരുന്ന സ്‌കൂട്ടറും കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തില്‍ സ്‌കൂട്ടര്‍ പൂര്‍ണമായും കാറിന്റെ മുന്‍വശം ഭാഗികമായും തകര്‍ന്നു. റോഡില്‍ തലയിടിച്ചാണ് ബിന്‍സ് വീണത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ബിന്‍സിനെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.