കോഴിക്കോട്: സ്കൂള്‍ പ്രിന്‍സിപ്പാള്‍ കുഴഞ്ഞുവീണ് മരിച്ചു.കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി ഐഡിയല്‍ പബ്ലിക് സ്കൂള്‍ പ്രിന്‍സിപ്പാളാണ് മരിച്ചത്. സ്കൂള്‍ വാര്‍ഷികാഘോഷ ചടങ്ങിനിടെയായിരുന്നു സംഭവം.
മലപ്പുറം ജില്ലയിലെ കോഡൂര്‍ സ്വദേശി ഏ കെ ഹാരിസ് ആണ് മരിച്ചത്. നാല്പ്പത്തിയൊമ്പതുവയസ്സായിരുന്നു. സ്കൂള്‍ വാര്‍ഷിക സമ്മേളനത്തില്‍ പ്രസംഗിച്ച് വേദിയില്‍ നിന്ന് മടങ്ങുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു.
also read:ഭിന്നശേഷി സംവരണം; വിവിധ വകുപ്പുകളില്‍ 292 തസ്തിക കൂടി കണ്ടെത്തിയതായി മന്ത്രി ആര് ബിന്ദു
അദ്ദേഹത്തെ സഹപ്രവര്‍ത്തകര്‍ ചേര്‍ന്ന് ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. കോഴിക്കോട് ഇര്‍ഷാദിയ കോളജ് പ്രിന്‍സിപ്പല്‍, മഞ്ചേരി മുബാറക് ഇംഗ്ലീഷ് സ്കൂള്‍ പ്രിന്‍സിപ്പല്‍, മലപ്പുറം മാസ് കോളജ് അധ്യപകന് എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
എസ്.ഐ.ഒ സംസ്ഥാന സമിതി അംഗം, മലപ്പുറം ഈസ്റ്റ് ജില്ലാ പ്രസിഡണ്ട്, സോളിഡാരിറ്റി സംസ്ഥാന പ്രതിനിധി സഭാംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. മുണ്ട്പറമ്പ് സ്വദേശി ലുബൈബ സി.എച്ച് ആണ് ഭാര്യ. നാല് മക്കളുണ്ട്.
Discussion about this post