തിരുവനന്തപുരം: യുവാവ് സൂര്യാഘാതമേറ്റ് മരിച്ചു. തിരുവനന്തപുരത്താണ് സംഭവം. തട്ടത്തുമല സ്വദേശി സുരേഷ് ആണ് മരിച്ചത്. റോഡില്‍ വീണുകിടന്ന യുവാവിനെ മദ്യപാനിയാണെന്ന് കരുതി എല്ലാവരും അവഗണിച്ചതായിരുന്നു.
മുപ്പത്തിമൂന്ന് വയസ്സായിരുന്നു. വെള്ളിയാഴ്ചയായിരുന്നു സംഭവം. കിളിമാനൂര്‍ കാനറയിലാണ് യുവാവിനെ കുഴഞ്ഞുവീണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മദ്യപിച്ചു കിടക്കുകയാണെന്നാണ് എല്ലാവരും കരുതിയത്.
ഏറെ വൈകിയിട്ടും യുവാവ് എഴുന്നേല്‍ക്കാതിരുന്നതോടെയാണ് യുവാവിനെ നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റുന്നത്. എന്നാല്‍ അപ്പോഴേക്കും മരണം സംഭവിച്ചു.
പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് സൂര്യാഘാതമാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചത്.ശരീരത്തില്‍ സൂര്യതാപത്താല്‍ പൊള്ളലേറ്റ പാടുകള്‍ ഉണ്ടായിരുന്നു.