പാലക്കാട്: സോഷ്യല്‍ മീഡിയയിലൂടെ യുവതിയുമായി പരിചയപ്പെടുകയും ലോഡ്ജില്‍ വച്ച് ബലാത്സംഗം ചെയ്ത് രണ്ടു പവന്‍ തൂക്കമുള്ള സ്വര്‍ണമാലയുമായി കടന്നു കളഞ്ഞ പ്രതിയെ കൊല്ലങ്കോട് പോലീസ് അറസ്റ്റ് ചെയ്തു. സംഭവം നടന്ന് 24 മണിക്കൂറിനുള്ളിലാണ് പ്രതിയെ തിരുവനന്തപുരത്തു നിന്ന് പോലീസ് പൊക്കിയത്. തിരുവനന്തപുരം നെയ്യാറ്റിന്‍കര വടുവൂര്‍കോണം അയിര വിരലിവിളയില്‍ ജോണി(37) ആണ് അറസ്റ്റിലായത്.
പ്രതിയുടെ കൈയില്‍ നിന്നും സ്വര്‍ണമാല, മൊബൈല്‍ ഫോണ്‍ എന്നിവ കണ്ടെത്തി. മൊബൈല്‍ ഫോണ്‍ പരിശോധിച്ചതില്‍
വിവാഹിതരായ പല സ്ത്രീകളെയും സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ടു സമാനമായ രീതിയില്‍ കബളിപ്പിച്ച ഒന്നിലധികം കേസുകള്‍ ഉള്ളതായി വ്യക്തമായി.
ALSO READ കേരളം പൊള്ളുന്നു, വേനല്‍ച്ചൂടിന്റെ കാഠിന്യം കൂടുന്നു, ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്
പൊതുസ്ഥലങ്ങളില്‍ ലൈംഗിക ചേഷ്ടകള്‍ കാണിച്ചതിനും മദ്യപിച്ച് ബഹളം ഉണ്ടാക്കിയതിനുമെതിരെ ഇയാള്‍ക്കെതിരെ കേസുകള്‍ നിലവിലുള്ളതയും വിവരം കിട്ടിയിട്ടുണ്ട്. കൊല്ലങ്കോട് പോലീസ് പ്രതിക്കെതിരെ ആള്‍മാട്ടം, ബലാത്സംഗം, ഭീഷണിപ്പെടുത്തി മാല അപഹരിക്കല്‍ എന്നി വിവിധ വകുപ്പുകള്‍ ചേര്‍ത്ത് കേസ് എടുത്തു.