വന്യജീവി ആക്രമണം; എട്ട് വര്‍ഷത്തിനിടെ കേരളത്തില്‍ കൊല്ലപ്പെട്ടത് 909 പേര്‍, കഴിഞ്ഞ വര്‍ഷം നഷ്ടമായത് 85 ജീവനുകള്‍

തിരുവനന്തപുരം: കേരളത്തില്‍ കഴിഞ്ഞ 8 വര്‍ഷത്തിനിടെ വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെട്ടത് 909 പേര്‍. സര്‍ക്കാര്‍ നിയമസഭയില്‍ നല്‍കിയ മറുപടിയിലാണ് കണക്കുകള്‍ വ്യക്തമാക്കിയത്.

വന്യജീവികളുടെ ആക്രമണത്തില്‍ 7,492 പേര്‍ക്ക് പരിക്കേറ്റു. 68 കോടി രൂപയുടെ കൃഷിനാശം ഉണ്ടായതായും 85 പേര്‍ കഴിഞ്ഞവര്‍ഷം മാത്രം വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്നും 817 പേര്‍ക്ക് പരിക്കേറ്റുവെന്നുമാണ് കണക്കുകള്‍.

also read:അജീഷിന്റെ കുടുംബത്തിന് 10 ലക്ഷം, ഭാര്യക്ക് ജോലി, മക്കളുടെ വിദ്യാഭ്യാസ ചിലവ് ഏറ്റെടുക്കും, ഉറപ്പ് നല്‍കി സര്‍ക്കാര്‍

വയനാട്ടില്‍ ഇന്നും കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു.മാനന്തവാടിയിലാണ് സംഭവം. ജീവനെടുത്ത അക്രമകാരിയായ കാട്ടാനയെ മയക്കുവെടി വെക്കുമെന്നും ഇത് സംബന്ധിച്ച ഉത്തരവ് ഉടന്‍ ഇറങ്ങുമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു.

ഈ സാഹചര്യത്തില്‍ മനുഷ്യസഹജമായ എല്ലാം ചെയ്യും എന്നാണ് വയനാട്ടുകാരോട് പറയാന്‍ ഉള്ളതെന്നും വിമര്‍ശനങ്ങള്‍ വനം വകുപ്പ് ജീവനക്കാരുടെ മനോവീര്യം കെടുത്തുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Exit mobile version