മലപ്പുറം: സ്കൂളില്‍ നിന്നും അധ്യാപകരുടെ നേതൃത്വത്തില്‍ പ്രകൃതി പഠന ക്യാംപിനു പോയ രണ്ട് വിദ്യാര്‍ഥിനികള്‍ കരിമ്പുഴയില്‍ മുങ്ങിമരിച്ച സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്കാന് ഉത്തരവിട്ട് മന്ത്രി വിശിവന്‍കുട്ടി. മലപ്പുറം ജില്ലാ കലക്ടര്‍ക്കാണ് മന്ത്രി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
കല്പകഞ്ചേരി കല്ലിങ്കല്‍ പറമ്പ് എംഎസ്എം എച്ച്എസ്എസിലെ സ്കൗട്സ് ആന്‍ഡ് ഗൈഡ്സ് വിഭാഗത്തിലെ കുട്ടികളാണ് മരണപ്പെട്ടത് വെള്ളിയാഴ്ചയാണ് കരിമ്പുഴയിലെ കയത്തില്‍ മുങ്ങി വിദ്യാര്‍ത്ഥിനികള്‍ക്ക് മരണം സംഭവിച്ചത്.
കല്ലിങ്ങല്‍പറമ്പ് എംഎസ്എം എച്ച്എസ്എസിലെ വിദ്യാര്‍ഥിനികളായ ആയിഷ റിദ (13), ഫാത്തിമ മുഹ്സിന (11) എന്നിവരാണ് മരിച്ചത്. അധ്യാപകരും വനപാലകരും സ്ഥലത്തുള്ള സമയത്തായിരുന്നു അപകടമുണ്ടായത്.
ALSO READ- ആക്രമിച്ചത് കാട്ടാനയായ ബേലൂർ മക്ന; മാനന്തവാടിയിൽ ജനകീയ ഹർത്താൽ, നിരോധനാജ്ഞ പ്രഖ്യാപിച്ചു
അപകടം സംബന്ധിച്ച് വകുപ്പുതല റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മന്ത്രി മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. മരണപ്പെട്ട കുട്ടികളുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നതായും സാധ്യമായ എല്ലാ സഹായങ്ങളും കുട്ടികളുടെ കുടുംബത്തിന് നല്‍കുമെന്നും മന്ത്രി പ്രതികരിച്ചു.
Discussion about this post