ശംഖുമുഖം ബീച്ചില്‍ കളിയ്ക്കുന്നതിനിടെ കിണറ്റില്‍ വീണു: ആറാം ക്ലാസുകാരന് രക്ഷകനായി സൈനികന്‍

തിരുവനന്തപുരം: കളിക്കുന്നതിനിടെ മൂടിയില്ലാത്ത കിണറ്റിലേക്ക് വീണ ആറാം ക്ലാസുകാരന് രക്ഷകനായി സൈനിക തിരുവനന്തപുരം ശംഖുമുഖം ബീച്ചിനോട് ചേര്‍ന്ന പാര്‍ക്കില്‍ കളിക്കുന്നതിനിടെയാണ് അപകടം. അബദ്ധത്തില്‍ മൂടിയില്ലാ കിണറ്റിലേക്ക് വീഴുകയായിരുന്നു.

സ്‌കൂളില്‍ നിന്നും വിനോദ യാത്രയ്ക്ക് വന്ന വിദ്യാര്‍ത്ഥിയാണ്. സമീപത്തുണ്ടായിരുന്ന സൈനികന്‍ കിണറ്റിലേക്ക് ചാടി കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു. കുട്ടിയ്ക്ക് സാരമായ പരിക്കുകളില്ല. നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പത്തനംതിട്ട സ്വദേശി അര്‍ജുനാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്.

Exit mobile version