കോളാട്: ചെമ്മീന്‍ കെട്ടില്‍ ഇരപിടിക്കാനെത്തി വലയില്‍ കുടുങ്ങിയ പരുന്തുകള്‍ക്ക് ഒടുവില്‍ മോചനം.കണ്ണൂര്‍ മേലൂര്‍ കോളാട് പാലത്തിന് സമീപം ഇര പിടിക്കാനെത്തിയ പരുന്തുകളാണ് ചെമ്മീന്‍ കെട്ടിലെ നൈലോണ്‍ നൂലുകള്‍ക്കിടയില്‍ കുടുങ്ങിയത്. തീറ്റയെടുത്ത് ഉടന്‍ മടങ്ങാമെന്ന് കരുതിയെത്തിയ പരുന്തുകളാണ് കുടുങ്ങിയത്. ചെമ്മീന്‍ കെട്ടില്‍ പക്ഷികളുടെ ശല്യമൊഴിവാക്കാന്‍ സ്ഥാപിച്ച നൈലോണ്‍ നൂലുകള്‍ക്കിടയില്‍ പരുന്തുകള്‍ കൂട്ടത്തോടെ കുരുങ്ങി.
കുരുങ്ങിയതോടെ രക്ഷപ്പെടാന്‍ പരുന്തുകളും വെപ്രാളപ്പെട്ടതോടെ കുരുക്ക് കൂടുതല്‍ മുറുകുകയായിരുന്നു. ചിറക് വിരിച്ച് പറക്കാനുള്ള ഓരോ ശ്രമവും കുരുക്ക് മുറുക്കിയതോടെ അക്ഷരാര്‍ത്ഥത്തില്‍ വെള്ളത്തിലായ പരുന്തുകളെ ഒടുവില്‍ വനംവകുപ്പെത്തിയാണ് രക്ഷപ്പെടുത്തിയത്. കുരുക്കില്‍ കുടുങ്ങിയ ചില പരുന്തുകളുടെ ചിറകുകള്‍ക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്.
ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ എം.ജിതിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരുന്തുകളുടെ കുരുക്കഴിച്ചത്. കരക്കെത്തിച്ച പരുന്തുകളുടെ ചിറക് ഉണക്കി വെള്ളം നല്‍കിയാണ് വനംവകുപ്പ് പറത്തിവിട്ടത്. മുന്‍പും സമാന സംഭവമുണ്ടെങ്കിലും കൂട്ടത്തോടെ ഇത്ര പരുന്തുകള്‍ കുടുങ്ങുന്നത് ആദ്യമെന്ന് നാട്ടുകാര്‍ പറയുന്നത്.
Discussion about this post