മാനന്തവാടി:വയനാട്മാനന്തവാടിയില് റേഡിയോ കോളര്‍ ഘടിപ്പിച്ച കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടതിന് പിന്നാലെ വന്‍ പ്രതിഷേധം. ആനയെ വെടിവെച്ചു കൊല്ലാൻ കളക്ടർ ഉത്തരവിടണം എന്നാവശ്യപ്പെട്ട് കൊല്ലപ്പെട്ട അജീഷിന്റെ മൃതദേഹവുമായി നാട്ടുകാര്‍ തെരുവിൽ പ്രതിഷേധിക്കുകയാണ്. ഇതിനിടെ സംഭവ സ്ഥലത്തെത്തിയ ജില്ലാ പോലീസ് മേധാവിയുടെ വാഹനം നാട്ടുകാര്‍ തടഞ്ഞു.
മെഡിക്കല്‍ കോളജിലേക്ക് എത്തിയ വയനാട് എസ്പി ടി.നാരായണന്റെ വാഹനമാണ് നാട്ടുകാര്‍ തടഞ്ഞ് ഗോ ബാക്ക് വിളികള്‍ ഉയര്‍ത്തി. പ്രതിഷേധം കനത്തതോടെ ആശുപത്രിയിലേക്ക് എസ് പി വാഹനത്തില്‍ നിന്നിറങ്ങി നടന്ന് പോയി.
നാട്ടുകാരുടെ പ്രതിഷേധം കനത്തതോടെ ആശുപത്രിയിലേക്ക് വാഹനത്തില്‍
നിന്നിറങ്ങി എസ്പി നടന്നാണ് പോയത്. പ്രതിഷേധം കനത്തതോടെ ആശുപത്രിയിലേക്ക് വാഹനത്തില്‍ നിന്നിറങ്ങി എസ്പി നടന്നാണ് പോയത്. മാനന്തവാടിയിലൂടെ കടന്നുപോകുന്ന പ്രധാന റോഡുകളെല്ലാം നാട്ടുകാര്‍ ഉപരോധിച്ചിരിക്കുകയാണ്.
പടമല ചാലിഗദ്ദ പനച്ചിയില്‍ അജീഷി (47)നെയാണ് ശനിയാഴ്ച രാവിലെ കാട്ടാന കൊലപ്പെടുത്തിയത്. ഇതിന് പിന്നാലെ മാനന്തവാടി നഗരസഭയിലെ നാല് വാര്‍ഡുകളില്‍ അധികൃതര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.
Discussion about this post