തിരുവനന്തപുരം: ഇനി മുതല്‍ സംസ്ഥാനത്ത് പുതിയ വൈദ്യുതി കണക്ഷനുകള്‍ക്ക് ചെലവേറും. വൈദ്യുതി കണക്ഷന് നല്‍കുന്നതിനുള്ള നിരക്കുകളില്‍ 85% വരെ വര്‍ധന വരുത്തി റഗുലേറ്ററി കമ്മിഷന്റെ ഉത്തരവ്. പുതുക്കിയ നിരക്ക് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും.
ഇതോടെ പുതിയ കണക്ഷനായി പോസ്റ്റ് സ്ഥാപിക്കുന്നതിനുള്ള ഫീസ് 5,540 രൂപയില്‍ നിന്ന് 7,547 രൂപയാക്കിയും വര്‍ധിപ്പിച്ചിട്ടുണ്ട്. റോഡ് വീതി കൂട്ടുന്നതിന്റെ ഭാഗമായി ലൈന്‍ മാറ്റി സ്ഥാപിക്കുകയും പുതിയ പോസ്റ്റിട്ട് കണക്ഷന് എടുക്കേണ്ടി വരികയും ചെയ്യുമ്പോള്‍ ഒരു പോസ്റ്റ് സ്ഥാപിക്കാന്‍ 6700 രൂപ ആയിരുന്നത് 8563 രൂപയാക്കി.
പോസ്റ്റിനു പുറമേ സ്റ്റേ വയര്‍ സ്ഥാപിക്കണമെങ്കില്‍ 11,706 രൂപ അടയ്ക്കണം. നിലവിലുള്ള 8170 രൂപയില്‍ നിന്ന് 43% വര്‍ധനയാണ് വരുത്തിയത്. സിംഗിള്‍ ഫെയ്സ് മീറ്റര്‍ മാറ്റി വയ്ക്കാന്‍ 610 രൂപ ആയിരുന്നത് 909 ആക്കി. 49% വര്‍ധന.ത്രീ ഫെയ്സ് മീറ്ററിനും 49% വര്‍ധനയുണ്ട്.800 രൂപയില്‍ നിന്ന് 1195 ആക്കി.ഹൈടെന്‍ഷന്‍ മീറ്റര്‍ സ്ഥാപിക്കണമെങ്കില്‍ ഇപ്പോഴുള്ള 1400 രൂപയ്ക്ക് പകരം 1792 രൂപ നല്‍കണം.
അതേസമയം, ഫ്ളാറ്റുകളിലും ഭവനകോളനികളിലും കണക്ഷന് ലഭ്യമാക്കാനുള്ള മീറ്റര്‍ എനര്‍ജൈസേഷന്‍ നിരക്കായ 300 രൂപയില്‍ മാറ്റമില്ല.
Discussion about this post