വയനാട്: വയനാട് പടമല പനച്ചിയില്‍ അജീഷ് കാട്ടാനയുടെ ആക്രണത്തില്‍ കെല്ലപ്പെട്ടതില്‍ പരസ്പരം പഴി ചാരി കേരളത്തിലേയും കര്‍ണാടകത്തിലേയും വനം വകുപ്പ്. ഇന്ന് രാവിലെയാണ് കര്‍ണാടക റേഡിയോ കോളര്‍ ഘടിപ്പിച്ച കാട്ടാന കേരള അതിര്‍ത്തി കടന്നെത്തുകയും ഒരാളെ ചവിട്ടി കൊലപ്പെടുത്തുകയുമായിരുന്നു.
കാട്ടാനയുടെ റേഡിയോ കോളര്‍ സിഗ്‌നല്‍ നല്‍കാന്‍ കര്‍ണ്ണാടക തയ്യാറായില്ല എന്ന് കേരള വനംവകുപ്പ് ആരോപിച്ചു. പലതവണ കത്തയച്ചിട്ടും ആന്റിനയും, റിസീവറും ലഭ്യമാക്കിയില്ലെന്നും കേരളം കുറ്റപ്പെടുത്തി.
എന്നാല്‍ റേഡിയോ കോളര്‍ സിഗ്‌നല്‍ കിട്ടാന്‍ ആന്റിനയുടെയും റിസീവറിന്റെയും ആവശ്യമില്ലെന്ന് കര്‍ണാടക വനംവകുപ്പ് വിശദീകരിച്ചു. സാറ്റലൈറ്റ് അടിസ്ഥാനപ്പെടുത്തി സിഗ്‌നല്‍ നല്‍കാനാകുന്ന റേഡിയോ കോളര്‍ ആണ് മാനന്തവാടിയില്‍ ഇപ്പോഴുള്ള ആനയ്ക്ക് വച്ചിരിക്കുന്നത്. വനംമന്ത്രാലയത്തിന്റെ കേന്ദ്രീകൃതമോണിറ്ററിംഗ് സംവിധാനത്തില്‍ യൂസര്‍ നെയിമും പാസ്‌വേഡും നല്‍കിയാല്‍ ട്രാക്കിംഗ് വിവരം ലഭിക്കും. അതിനായാണ് കേന്ദ്രീകൃത ട്രാക്കിംഗ് സംവിധാനം നിലവിലുള്ളത്. ഒരാളുടെ ജീവന്‍ നഷ്ടമായത് ദൗര്‍ഭാഗ്യകരമാണ്, ആന കൂടുതല്‍ നാശനഷ്ടങ്ങളുണ്ടാക്കാതിരിക്കാനാണ് ഇപ്പോള്‍ ശ്രദ്ധിക്കണ്ടത്. രണ്ട് സംസ്ഥാനങ്ങള്‍ തമ്മിലുള്ള പോരായി ഇതിനെ മാറ്റുന്നത് ശരിയല്ല, അത്തരത്തിലുള്ള ഒരു പ്രതികരണത്തിനും തയ്യാറല്ലെന്നും കര്‍ണാടക പിസിസിഎഫ് സുഭാഷ് മാല്‍ഖഡേ പറഞ്ഞു.
ALSO READ വയനാട്ടില്‍ വനംവകുപ്പ് വാച്ചര്‍ക്ക് നേരെ വന്യജീവി ആക്രമണം
ഇന്ന് രാവിലെയാണ് അജീഷ് എന്നയാള്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ടാക്‌സി ഡ്രൈവറായിരുന്നു അജീഷ്. രാവിലെ ഏഴരയോടെ മതില്‍ തകര്‍ത്ത് വീട്ടില്‍ കയറിയ കാട്ടാന അജീഷിനെ ആക്രമിക്കുകയായിരുന്നു. മുട്ടങ്കര മറ്റത്തില്‍ ജിബിന്റെ വീടിന്റെ മതിലും കാട്ടാന തകര്‍ത്തു. കര്‍ണാടക പിടികൂടി റേഡിയോ കോളര്‍ ഘടിപ്പിച്ച മോഴയാനയാണ് ആക്രമിച്ചത്.
Discussion about this post