തിരുവനന്തപുരം: പോലീസുദ്യോഗസ്ഥനെ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരത്താണ് സംഭവം. ഐആര്‍ ബറ്റാലിയനിലെ അജയകുമാറാണ് മരിച്ചത് .
പോത്തന്‍കോട് നേതാജിപുരത്തെ വീട്ടിലാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായിരുന്നില്ല.
കടബാധ്യതയാണ് ആത്മഹത്യക്ക് കാരണമെന്ന് പ്രാഥമിക നിഗമനം. സംഭവത്തില്‍ അസ്വഭാവിക മരണത്തിന് കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു.
Discussion about this post