കല്‍പ്പറ്റ: ആശുപത്രിയില്‍ നിന്നും മരുന്ന് വാങ്ങി വീട്ടിലേക്ക് മടങ്ങുന്നതിനിടെ ബൈക്കില്‍ നിന്നും കുഴഞ്ഞ് വീണ് വീട്ടമ്മ മരിച്ചു. കായക്കുന്ന് രണ്ടാംമൈല്‍ തോട്ടത്തില്‍ ജോസഫിന്റെ ഭാര്യ ലില്ലി ജോസഫ് (38) ആണ് മരിച്ചത്.
അസുഖത്തെ തുടര്‍ന്ന് പനമരം പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ എത്തി ഡോക്ടറെ കണ്ട് മരുന്ന് വാങ്ങി വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ബൈക്കില്‍ നിന്ന് കുഴഞ്ഞു വീഴുകയായിരുന്നു.
Discussion about this post