പ്രശസ്ത നര്‍ത്തകി ഭവാനി ചെല്ലപ്പന്‍ വിടവാങ്ങി

കോട്ടയം: പ്രശസ്ത നര്‍ത്തകി ഭവാനി ചെല്ലപ്പന്‍ അന്തരിച്ചു. 98 വയസ്സായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് കുമാരനല്ലൂരിലെ മകന്റെ വസതിയിലായിരുന്നു അന്ത്യം.

ഭര്‍ത്താവ് പരേതനായ പ്രശസ്ത നര്‍ത്തകന്‍ ഡാന്‍സര്‍ ചെല്ലപ്പന്‍. നൃത്ത അധ്യാപിക കൂടിയായിരുന്നു ഭവാനി. ഗുരു ഗോപിനാഥിന്റെ ശിഷ്യയും കോട്ടയത്തെ ഭാരതീയ നൃത്തകലാലയം എന്ന നൃത്ത വിദ്യാലയത്തിന്റെ ഡയറക്ടറുമായിരുന്നു.

also read:ഓട്ടോറിക്ഷ പാര്‍ക്ക് ചെയ്തതിനെ ചൊല്ലി തര്‍ക്കം, നടുറോഡില്‍ പൊലീസുകാരനും യുവാവും തമ്മില്‍ മല്‍പ്പിടിത്തം, പരാതി

നൃത്ത ലോകത്തെ വിസ്മയങ്ങള്‍ ലോകത്തിന് മുന്നില്‍ പ്രദര്‍ശിപ്പിച്ച ഭവാനി 1952-ല്‍ ആരംഭിച്ച വിദ്യാലയത്തില്‍ സിനിമാ-സീരിയല്‍ താരങ്ങളടക്കം നിരവധി പേരാണ് നൃത്തം അഭ്യസിച്ചത്.

ആദ്യമായി ഭവാനി തന്റെ 13-ാം വയസിലാണ് ചിലങ്കയണിയുന്നത്. നൃത്തവേദിയില്‍ നിന്നാണ് അവര്‍ ഭര്‍ത്താവ് ചെല്ലപ്പനെ കണ്ടെത്തിയത്. വിവാഹശേഷം അവര്‍ ഒരുമിച്ച് നിരവധി വേദികള്‍ പങ്കിട്ടു.

also read;ഈ മാസം മഴയില്ല, വരും ദിവസങ്ങളില്‍ കേരളം ചുട്ടുപൊള്ളും, കാലാവസ്ഥാ വിദഗ്ധര്‍ പറയുന്നതിങ്ങനെ

ബാലെ എന്ന കലാരൂപത്തിന് കേരളത്തില്‍ വേരോട്ടമുണ്ടാക്കുന്നതില്‍ ഈ ദമ്പതികള്‍ നിര്‍ണായക പങ്ക് വഹിച്ചു. കേരള കലാമണ്ഡലം പുരസ്‌കാരം, സംഗീത നാടക അക്കാദമി പുരസ്‌കാരം തുടങ്ങി നിരവധി അംഗീകാരങ്ങള്‍ ഇവരെ തേടിയെത്തിയിട്ടുണ്ട്.

Exit mobile version