തിരുവനന്തപുരം: വരും ദിവസങ്ങളിലും കേരളത്തില്‍ കനത്ത ചൂട് അനുഭവപ്പെടുമെന്ന് മുന്നറിയിപ്പ് നല്കി കാലാവസ്ഥാ വിദഗ്ധര്‍. എല്ലാ ജില്ലകളിലും മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളില്‍ 38-40 ഡിഗ്രി സെല്‍ഷ്യസ് താപനില പ്രതീക്ഷിക്കാമെന്നും പ്രവചനത്തില്‍ പറയുന്നു.
ഈ മാസം മഴ പെയ്യാന്‍ സാധ്യതയില്ലെന്നും വിദഗ്ധര്‍ പ്രവചിക്കുന്നുണ്ട്. തെക്കുകിഴക്കന്‍ അറബിക്കടലില്‍ സമുദ്രതാപനില 1.5 ഡിഗ്രി വര്‍ധിച്ചിരിക്കുകയാണ്. കൂടാതെ അവിടെനിന്നു വീശുന്ന ഉഷ്ണക്കാറ്റും കരയില്‍ ചൂട് വര്‍ധിക്കാന്‍ കാരണമായിട്ടുണ്ടെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്കി.
also read:ബസ്സില്‍ കയറിയതുമുതല്‍ മോശം പെരുമാറ്റം, പത്താംക്ലാസ്സുകാരന്റെ നെഞ്ചില്‍ കടിച്ച് കണ്ടക്ടര്‍, പരാതി
ഈ വര്‍ഷം കഴിഞ്ഞ ഫെബ്രുവരിയിലേതിനേക്കാള്‍ ഒന്നു മുതല്‍ 2 ഡിഗ്രിവരെ ചൂട് കൂടിയിട്ടുണ്ട്. ശരാശരി താപനില ഇന്നലെ 35 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു. ഇത് രണ്ടാഴ്ചയ്ക്കുള്ളില്‍ 38 ഡിഗ്രി സെല്‍ഷ്യസ് വരെ എത്തിയേക്കുമെന്നാണ് വിലയിരുത്തല്‍.
സാധാരണ മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ വേനല്‍ മഴ ലഭിക്കാറുണ്ട്. ഈ വര്‍ഷവും മഴ ലഭിക്കുമെന്നും എന്നാല്‍ സാധാരണ ലഭിക്കുന്നതിലും കുറവായിരിക്കുമെന്നുമാണ് കാലാവസ്ഥാ വിദഗ്ധരുടെ അനുമാനം.
Discussion about this post