ബസ്സില്‍ കയറിയതുമുതല്‍ മോശം പെരുമാറ്റം, പത്താംക്ലാസ്സുകാരന്റെ നെഞ്ചില്‍ കടിച്ച് കണ്ടക്ടര്‍, പരാതി

കൊച്ചി: പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ ബസ്സില്‍ യാത്ര ചെയ്യവെ കണ്ടക്ടര്‍ കടിച്ചതായി പരാതി. എറണാകുളത്താണ് സംഭവം. ഇടപ്പള്ളി സെന്റ് ജോര്‍ജ് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ കങ്ങരപ്പടി സ്വദേശി വിഎ കൃഷ്ണജിത്തിനാണ് കണ്ടക്ടറുടെ ആക്രമണത്തില്‍ പരിക്കേറ്റത്.

സ്വകാര്യ ബസ്സിലെ കണ്ടക്ടറാണ് കുട്ടിയെ കടിച്ചത്. നെഞ്ചിലാണ് കുട്ടിക്ക് കടിയേറ്റത്. കൃഷ്ണജിത്ത് തൃക്കാക്കര സഹകരണ ആശുപത്രിയില്‍ ചികിത്സ തേടി. കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു സംഭവം.

also read:കെഎസ്ആര്‍ടിസി ബസ്സും ലോറിയും കൂട്ടിയിടിച്ച് അപകടം, നിരവധി പേര്‍ക്ക് പരിക്ക്, നാലുപേരുടെ നില ഗുരുതരം

കങ്ങരപ്പടി റൂട്ടില്‍ ഓടുന്ന മദീന ബസ്സിലെ കണ്ടക്ടറില്‍ നിന്നാണ് കുട്ടിക്ക് ആക്രമണമുണ്ടായത്. സംഭവത്തില്‍ കുട്ടി പൊലീസിനും ബാലാവകാശ കമ്മിഷനും മോട്ടര്‍ വാഹന വകുപ്പിനും പരാതി നല്‍കിയിട്ടുണ്ട്.

ഇടപ്പള്ളിയില്‍ നിന്ന് ബസ്സില്‍ കയറിയതുമുതല്‍ തന്നോട് മോശമായാണ് കണ്ടക്ടര്‍ പെരുമാറിയത് എന്നാണ് കുട്ടി പറയുന്നത്. ബസ്സിനകത്ത് പലതവണ അങ്ങോട്ടും ഇങ്ങോട്ടും മാറ്റി നിര്‍ത്തി.

also read:എയര്‍പോര്‍ട്ടില്‍ ജോലി വാഗ്ദാനം, 10 പേരില്‍ നിന്നായി 10 ലക്ഷം രൂപ തട്ടിയ യുവാവ് തൃശ്ശൂരില്‍ പിടിയില്‍

തിരിച്ച് ഇവിടെ നിന്നാല്‍ പോരെ എന്ന് ചോദിച്ചതാണ് കണ്ടക്ടറെ പ്രകോപിപ്പിച്ചതെന്നും തുടര്‍ന്ന് തര്‍ക്കിക്കുകയും ഉപദ്രവിക്കുകയുമായിരുന്നുവെന്നും കടിക്കുക മാത്രമല്ല വിദ്യാര്‍ത്ഥിയുടെ മുഖത്തും ഇയാള്‍ അടിച്ചുവെന്നും പരാതിയില്‍ പറയുന്നു.

Exit mobile version