അയോധ്യയിലേക്ക് കേരളത്തില്‍ നിന്നുള്ള ആദ്യ ട്രെയിന്‍ നാളെ, കൊച്ചുവേളി സ്റ്റേഷനില്‍ ഫ്‌ലാഗ് ഓഫ് നടക്കും

തിരുവനന്തപുരം: അയോധ്യയിലേക്ക് കേരളത്തില്‍ നിന്നുള്ള ആദ്യ ട്രെയിന്‍ നാളെ തിരുവനന്തപുരത്ത് നിന്നും പുറപ്പെടും. കൊച്ചുവേളി സ്റ്റേഷനില്‍ രാവിലെ ട്രെയിനിന്റെ ഫ്‌ലാഗ് ഓഫ് നടക്കും.

അയോധ്യയിലേക്കുള്ള ട്രെയിന്‍ യാത്ര ബി.ജെ.പിയുടെ നേതൃത്വത്തിലാണ് സംഘടിപ്പിക്കുന്നത്. ആസ്താ സ്‌പെഷ്യല്‍ ട്രെയിനുകള്‍ കേരളത്തില്‍ നിന്ന് അയോധ്യയിലേക്ക് സര്‍വീസ് നടത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.

also read:ആലപ്പുഴയില്‍ 22കാരി ഭര്‍തൃവീട്ടില്‍ ജീവനൊടുക്കിയ സംഭവം, ഭര്‍ത്താവിന്റെ അമ്മയ്ക്ക് കഠിന തടവ് ശിക്ഷ വിധിച്ച് കോടതി

ഇതിലെ ആദ്യത്തെ ട്രെയിനാണ് നാളെ തിരുവനന്തപുരത്ത് നിന്നും യാത്ര പുറപ്പെടുന്നത്. ഭക്ഷണം, താമസം, ദര്‍ശനം, എന്നിവയ്ക്കുള്ള സൗകര്യങ്ങള്‍ പാര്‍ട്ടി ഒരുക്കും.

എന്നാല്‍ ട്രെയിന്‍ ടിക്കറ്റിനുള്ള പണം യാത്രക്കാര്‍ നല്‍കണം. 3300 രൂപയാണ് കൊച്ചുവേളിയില്‍ നിന്ന് അയോധ്യയിലേക്കുള്ള ടിക്കറ്റ് നിരക്ക്.

also read:മലയാളി വ്യവസായി യുകെയില്‍ കുഴഞ്ഞുവീണ് മരിച്ചു, അപ്രതീക്ഷിത വിയോഗം ഒന്നാം വിവാഹ വാര്‍ഷിക ദിനം ആഘോഷിക്കാനിരിക്കവെ

നേരത്തെ നാഗര്‍കോവില്‍, തിരുവനന്തപുരം, പാലക്കാട് എന്നിവിടങ്ങളില്‍ നിന്ന് പ്രത്യേക ട്രെയിന്‍ സര്‍വീസ് നടത്തിമെന്നാണ് അറിയിച്ചിരുന്നത്. ഇതില്‍ ആദ്യ സര്‍വീസ് ജനുവരി 30ന് ആരംഭിക്കുമെന്നായിരുന്നു അറിയിച്ചത്. എന്നാല്‍ പിന്നീട് റദ്ദാക്കി.

Exit mobile version