കണ്ണൂര്‍: കണ്ണൂരിലെ കൊളവല്ലൂരില്‍ വീണ്ടും വന്‍ ആയുധശേഖരം കണ്ടെത്തി. കഴിഞ്ഞ ദിവസം കൊളവല്ലൂര്‍ ചേരിക്കലില്‍ വച്ച് 20 നാടന്‍ ബോംബുകള്‍ കണ്ടെത്തിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് വീണ്ടും ആയുധങ്ങള്‍ കണ്ടെത്തിയത്. മൂന്ന് നാടന്‍ ബോബ് , ഒരു സ്റ്റീല്‍ ബോംബ് , രണ്ട് വാള് , 18 ചെറിയ ഇരുമ്പുവടികള്‍ എന്നിവയാണ് കണ്ടെത്തിയത്.
ഇന്നലെ പ്രദേശത്തെ ആളൊഴിഞ്ഞ പറമ്പില്‍ നിന്നാണ് 20 നാടന്‍ ബോംബുകള്‍ പിടികൂടിയത്. കല്ലു വെട്ടിയ കുഴിയില്‍ ബക്കറ്റില്‍ ഒളിപ്പിച്ച നിലയില്‍ ആയിരുന്നു ബോംബുകള്‍. പോലീസിന് നേരെ അക്രമണവും, വീടുകള്‍ക്ക് നേരെ ബോംബേറും നടന്ന മേഖലയാണ് കൊളവല്ലൂര്‍.
Discussion about this post