പമ്പ: ശബരിമലയെ തകര്‍ക്കാന്‍ ആഹ്വാനം ചെയ്യുന്ന സംഘപരിവാര്‍ പ്രവര്‍ത്തകന്റേതെന്ന് പറയുന്ന ഓഡിയോ ക്ലിപ്പ് പുറത്ത്. ആര്‍എസ്എസ്സ് മുഖ്യ ശിക്ഷകിന്റേതെന്നു പറഞ്ഞ് പ്രചരിക്കുന്ന ഓഡിയോയില്‍ ശബരിമലയില്‍ അക്രമത്തിന് ആഹ്വാനം ചെയ്യുന്നതാണ്. ആര്‍എസ്എസിന്റെ ശംഖൊലി ഗ്രൂപ്പില്‍ നിന്നുള്ള മുഖ്യ ശിക്ഷക് ആദര്‍ശ്ശിന്റെ വോയിസ് ക്ലിപ്പെന്നും പറഞ്ഞാണ് ഓഡിയോ പ്രചരിക്കുന്നത്.
ശബരിമലയെ തകര്‍ക്കണം. പക്ഷേ ഭക്തര്‍ക്ക് നമ്മള് ശബരിമലയുടെ സംരക്ഷരാണെന്ന് തോന്നുകയും വേണം, അങ്ങനെയായിരിക്കണം നമ്മുടെ പ്രവര്‍ത്തനങ്ങള്‍. ശബരിമലയെ ഇല്ലാതാക്കണം. എങ്കില്‍ മാത്രമേ നമ്മുടെ അധികാരം കേരളത്തില്‍ ഉറപ്പിക്കാന്‍ സാധിക്കുകയുള്ളു എന്നുമാണ് ഓഡിയോയില്‍ പറയുന്നത്.
ഓഡിയോയില്‍ പറയുന്നതിങ്ങനെ:
”സംഘ പ്രവര്‍ത്തകരെ സംബന്ധിച്ച് നമുക്ക് വളരുവാന്‍ ഏറ്റവും അനുയോജ്യമായ ഒരു സാഹചര്യമാണ് കേരളത്തില്‍ ഇപ്പോള്‍ ഉള്ളതെന്ന് ആദര്‍ശ് പറയുന്നു.
‘നമുക്ക് സംഘ പ്രവര്‍ത്തകരെ സംബന്ധിച്ച് നമുക്ക് വളരുവാന്‍ ഏറ്റവും അനുയോജ്യമായ ഒരു സാഹചര്യമാണ് കേരളത്തില്‍ ഇപ്പോള്‍ ഉള്ളത്. നമ്മുടെ ലക്ഷ്യം ഇവിടെ സംഘടനയെ വളര്‍ത്തിയെടുത്തു കൊണ്ട് നമുക്കുള്ള അധികാരം കേരളത്തില്‍ ഉറപ്പിയ്ക്കുക എന്നുള്ളതാണ്.
അതിനുവേണ്ടി നമുക്ക് ചെയ്യാനുള്ളത് ശബരിമലയെ സംരക്ഷിയ്ക്കുകയൊന്നുമല്ല. നമുക്ക് ഗുണമില്ലാത്ത ഒരുപാട് ക്ഷേത്രങ്ങള്‍ കേരളത്തിലുണ്ട്. ശബരിമല ഇന്ത്യയിലെ അറിയപ്പെടുന്ന ഒരു ക്ഷേത്രമാണെങ്കിലും, നമുക്ക് സംഘപരിവാറിന് ശബരിമലയുടെ നിയന്ത്രണം ഇതുവരെയും ലഭിച്ചിട്ടില്ല. ഇനി ലഭിക്കുമെന്ന് ഉറപ്പുമില്ല. ശബരിമലയില്‍ നിന്നും ലഭിക്കുന്ന വരുമാനം സംഘകുടുംബത്തിന് ലഭിക്കുന്നുമില്ല.
ശബരിമലയെ എന്തിനാണ് നമ്മള് പ്രോത്സാഹിപ്പിക്കുന്നത്. നമ്മുടെ നിയന്ത്രണത്തിലല്ലാത്ത ഒരു ക്ഷേത്രം വലിയ തോതില്‍ പണമുണ്ടാക്കുന്നും പേരെടുക്കുന്നതും തീര്‍ത്ഥാടകര്‍ വരുന്നതും നമുക്ക് നാണക്കേടാണ്.
‘ഒന്നുകില്‍ ശബരിമല നമ്മുടെ കൈകളില്‍ വരണം അല്ലെങ്കില്‍ ശബരിമലയെ തകര്‍ക്കണം’
നമ്മുടെ കൈകളില്‍ എത്താനുള്ള സാഹചര്യം വളരെ കുറവാണ്. രണ്ടാമത്തേത് ശബരിമലയെ തകര്‍ക്കുകയെന്നുള്ളതാണ്. അതാണ് ഇപ്പോള്‍ ചെയ്യാനുള്ളത്. ഇപ്പോള്‍ നമ്മള് ചെയ്യുന്നതു പോലെ പരമാവധി ആക്രമണങ്ങള്‍ നടത്തുക. അന്യ സംസ്ഥാനത്തു നിന്നും ഇങ്ങോട്ടേയ്ക്കു വരുന്ന ആളുകളുടെ എണ്ണം കുറയ്ക്കുക. നമ്മള് മുമ്ബു ചെയ്യുന്നതു പോലെ ഇവിടെ കാണിക്കയിടരുതെന്ന് ബസ്സുകളില്‍ കയരിപറയണം ആ രീതിയില്‍ ചെയ്താല്‍ വരുമാനം കുറയും. അങ്ങനെയെങ്കില്‍ സര്ക്കാന് ഇവിടെ നടത്തുന്ന വികസന പ്രവര്‍ത്തനം കുറയ്ക്കും .
അപ്പോള്‍ നമ്മള് വികസനമില്ലെന്ന് പറഞ്ഞു പരത്തണം.
ശബരിമലയെ സംരക്ഷിക്കുകയല്ല നമ്മുടെ ജോലി . നമ്മുടെ അധികാരത്തിലില്ലാത്ത ക്ഷേത്ര്ങള് തകര്‍ക്കണം. ശബരിമലയെയും തകര്‍ക്കണം. നമ്മള് ആണ് ഹിന്ദുവിന്റേയും ക്ഷേത്രങ്ങളുടെ സംരക്ഷകരെന്ന് പറഞ്ഞ് പരത്തണം. നമ്മുടെ ചെയ്തികള്‍ സാധാരണക്കാരായ ഭക്തരെ ഇത് വിശ്വസിപ്പിക്കുന്ന തരത്തിലായിരിക്കണം.
ശബരിമലയിലേക്ക് നമ്മുടെ സംഘപ്രവര്‍ത്തകര്‍ പോകരുത്. നമ്മള് ശബരിമലയില്‍ പോകരുത്. പോകുന്നവരെ പിന്തിരിപ്പിക്കണം. ശബരിമലയെ ഇല്ലാതാക്കണം. എങ്കില്‍ മാത്രമേ നമ്മുടെ അധികാരം കേരളത്തില്‍ ഉറപ്പിക്കാന്‍ സാധിക്കുകയുള്ളു’.
Discussion about this post