2023 മുതല്‍ ആടുകളെ കാണാതാവുന്നു! സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം, ഒടുവില്‍ ആട് കള്ളന്മാരെ പൊക്കി പോലീസ്

2023 ഓഗസ്റ്റ് മുതലാണ് ഈ മേഖലയില്‍ നിന്ന് പതിവായി ആടുകളെ കാണാതാവാന്‍ തുടങ്ങിയത്.

കേളകം: വടക്കേ വയനാട്ടിലെ ആട് മോഷ്ടാക്കള്‍ പോലീസിന്റെ പിടിയിലായി. കേളകം അടക്കാത്തോട് സ്വദേശികളായ പുതുപ്പറമ്പില്‍ സക്കീര്‍, ആലിമേലില്‍ ജാഫര്‍ സാദിഖ്, മരുതകത്ത് ബേബി, ഉമ്മറത്ത് പുരയില്‍ ഇബ്രാഹിം എന്നിവരെയാണ് തലപ്പുഴ പോലീസ് പിടികൂടിയത്.

പേര്യ ഭാഗത്ത് ആട് മോഷണത്തിനായി എത്തിയ നാല് മോഷ്ടാക്കളാണ് ഇവര്‍. പേര്യയിലെ വട്ടോളി, മുള്ളല്‍ പ്രദേശങ്ങളില്‍ എത്തിയായിരുന്നു ഇവര്‍ ആടുകളെ മോഷ്ടിച്ചത്. 2023 ഓഗസ്റ്റ് മുതലാണ് ഈ മേഖലയില്‍ നിന്ന് പതിവായി ആടുകളെ കാണാതാവാന്‍ തുടങ്ങിയത്.

വന്യമൃഗങ്ങള്‍ ഇറങ്ങാന്‍ സാധ്യതയില്ലാത്ത പ്രദേശത്ത് നിന്ന് തുടര്‍ച്ചയായി ആടുകളെ കാണാതായതോടെയാണ് ഉടമകള്‍ തലപ്പുഴ പോലീസില്‍ പരാതി നല്‍കിയത്. പിന്നാലെ പോലീസ് അന്വേഷണം ആരംഭിച്ചു.

ALSO READ പിവി അന്‍വര്‍ എംഎല്‍എയുടെ പാര്‍ക്കിന് ലൈസന്‍സ് നല്‍കി കൂടരഞ്ഞി പഞ്ചായത്ത്

സിസിടിവി കേന്ദ്രീകരിച്ചായിരുന്നു പോലീസ് അന്വേഷണം തുടങ്ങിയത്. ആദ്യം മോഷണ വാഹനം തിരിച്ചറിഞ്ഞു. പിന്നാലെ മോഷ്ടാക്കളിലേക്ക് എത്തി. ഒത്തുതീര്‍പ്പിനെന്ന് പറഞ്ഞ് പ്രതികളെ വിളിച്ചുവരുത്തിയാണ് അറസ്റ്റ് ചെയ്തത്. മോഷണത്തിനു ഉപയോഗിച്ച വാഹനങ്ങള്‍ പോലീസ് കസ്റ്റഡിയിലെടുത്തു.

Exit mobile version