ബിജെപിയില്‍ ആളിക്കത്തി വിവാദം, കെ സുരേന്ദ്രന്റെ കേരള പദയാത്ര ബഹിഷ്‌കരിച്ച് മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെയുള്ള പാര്‍ട്ടി പ്രവര്‍ത്തകര്‍

k surendran|bignewslive

കൊല്ലം: ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള എന്‍ഡിഎയുടെ കേരള പദയാത്രയില്‍ നിന്നും വിട്ട് നിന്ന് പാര്‍ട്ടി മുന്‍ ജില്ലാ പ്രസിഡന്റുമാര്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍. സംഭവം ഇപ്പോള്‍ പാര്‍ട്ടിയില്‍ സജീവ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.

എന്‍ഡിഎയുടെ കേരള പദയാത്ര കൊല്ലം ലോക്‌സഭാ മണ്ഡലത്തില്‍ പര്യടനം നടത്തിയപ്പോഴായിരുന്നു മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെ വിട്ടുനിന്നത്. ജില്ലാ പ്രസിഡന്റ് ബി.ബി.ഗോപകുമാറിനെതിരായ നിലപാട് സ്വീകരിക്കുന്ന ഈ പ്രബല വിഭാഗം മുന്‍കയ്യെടുത്ത് രൂപീകരിച്ച അടല്‍ജി ഫൗണ്ടേഷന്റെ പേരിലായിരുന്നു ബഹിഷ്‌കരണം.

also read:ലോക്സഭാ തിരഞ്ഞെടുപ്പ്: സംസ്ഥാന പര്യടനത്തിന് ഒരുങ്ങി പ്രധാനമന്ത്രി, 140 പൊതുപരിപാടികളില്‍ പങ്കെടുക്കും

ഫൗണ്ടേഷന്‍ ജനറല്‍ സെക്രട്ടറി കൂടിയായ പാര്‍ട്ടി ദേശീയ കൗണ്‍സില്‍ അംഗം എം.എസ്. ശ്യാംകുമാറും പദയാത്രയില്‍ നിന്നു വിട്ടു നിന്നു. മുന്‍ ജില്ലാ പ്രസിഡന്റുമാരായ കെ. ശിവദാസന്‍, ഡോ. പട്ടത്താനം രാധാകൃഷ്ണന്‍, കിഴക്കനേല സുധാകരന്‍, വയയ്ക്കല്‍ മധു, നേതാക്കളായ ജി. ഹരി, അഡ്വ. ഗോപകുമാര്‍, സി. തമ്പി, ബി. സജന്‍ലാല്‍ തുടങ്ങിയവരെല്ലാം പദയാത്ര ബഹിഷ്‌കരിച്ചു.

മുതിര്‍ന്ന നോതാക്കളുള്‍പ്പെടെ നൂറുകണക്കിനു നേതാക്കളെ മാറ്റി നിര്‍ത്തി ജില്ലാ പ്രസിഡന്റ് ബി.ബി.ഗോപകുമാര്‍ ഏകപക്ഷീയമായി പെരുമാറുന്നുവെന്നും ജില്ലയില്‍ സംഘടനാ പ്രവര്‍ത്തനം നിര്‍ജീവമായെന്നും സംഘടനാ ജനറല്‍ സെക്രട്ടറി ചര്‍ച്ച നടത്തി പരിഹാരം നിര്‍ദേശിച്ചിട്ടും നടപ്പാക്കുന്നില്ലെന്നും ഇതിനെല്ലാം ജില്ലാ പ്രസിഡന്റിന് ഒത്താശ ചെയ്യുന്നത് കെ. സുരേന്ദ്രനാണെന്നും അടല്‍ജി ഫൗണ്ടേഷന്‍ ആരോപിക്കുന്നു.

Exit mobile version