കോഴിക്കോട്: പി വി അന്‍വര്‍ എംഎല്‍എയുടെ കക്കാടംപൊയിലിലെ പാര്ക്കിന് ലൈസന്‍സ് അനുവദിച്ച് കൂടരഞ്ഞി പഞ്ചായത്ത്. പാര്ക്കിന് അനുമതി നല്‍കിയത് ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വാദം കേള്‍ക്കാനിരിക്കെയാണ് കൂടരഞ്ഞി പഞ്ചായത്ത് പാര്ക്കിന് ലൈസന്‍സ് നല്‍കിയത്.
ഫീ ഇനത്തില്‍ 7 ലക്ഷം രൂപ ഈടാക്കിയതിനെ തുടര്‍ന്നാണ് ലൈസന്‍സ് പുതുക്കി നല്‍കിയത്. പാര്‍ക്കിന്റെ പേരിലുള്ള റവന്യൂ റിക്കവറി കുടിശ്ശികയായ 2.5 ലക്ഷം രൂപ വില്ലേജ് ഓഫീസിലും അടച്ചതായാണ് വിവരം. നിലവില്‍ ഗാര്ഡന് മാത്രം ഉപയോഗിക്കാനാണ് അനുമതി.
അതേസമയം, പാര്‍ക്കില്‍ റൈഡുകള്‍ക്ക് അനുമതി നല്‍കിയിട്ടില്ലെന്ന് പഞ്ചായത്ത് സെക്രട്ടറി പറഞ്ഞു. കുട്ടികളുടെ പാര്ക്കിന് മാത്രമാണ് അനുമതി നല്‍കിയത്.
Discussion about this post