മകളുടെ ആശുപത്രിക്ക് മുന്നില്‍ വെച്ച് ബൈക്കില്‍ വാനിടിച്ച് അപകടം, 68കാരന് ദാരുണാന്ത്യം, കൊച്ചുമകന് പരിക്ക്

ആലപ്പുഴ: ആലപ്പുഴയില്‍ വാഹനാപകടത്തില്‍ 68കാരന് ദാരുണാന്ത്യം. മകള്‍ നടത്തുന്ന സ്വകാര്യ ആശുപത്രിക്ക് സമീപം വച്ചുണ്ടായ വാഹനാപകടത്തിലാണ് വയോധികന്‍ മരിച്ചത്.

മ്പലപ്പുഴ കട്ടക്കുഴി കൃഷ്ണമംഗലത്ത് എന്‍.ചന്ദ്രബോസാണ് (68) മരിച്ചത്. അപകടത്തില്‍ കൂടെയുണ്ടായിരുന്ന ആര്‍ജിത് സത്യയ്ക്കും(7) പരിക്കേറ്റു. കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

also read:‘ആരേയും തോല്‍പ്പിക്കാനല്ല, കേരളത്തിന്റെ അതിജീവനത്തിന് സമരം അനിവാര്യം’, കേന്ദ്ര സര്‍ക്കാര്‍ അവഗണനയ്‌ക്കെതിരെ ഇന്ന് ഡല്‍ഹിയില്‍ പ്രതിഷേധ ധര്‍ണ്ണ, മുഖ്യമന്ത്രി നയിക്കും

സ്‌കൂട്ടറില്‍ പോവുകയായിരുന്ന ചന്ദ്രബോസിനെ നിയന്ത്രണം വിട്ടെത്തിയ വാന്‍ ഇടിക്കുകയായിരുന്നു. ചൊവ്വാഴ്ച രാത്രി 11ന് ആയിരുന്നു അപകടം സംഭവിച്ചത്.

മകള്‍ ഡോക്ടര്‍ ജ്യോതിക നടത്തുന്ന അമ്പലപ്പുഴ തിരുവല്ല സംസ്ഥാനപാതയില്‍ കരുമാടിക്ക് സമീപത്തെ എം.ശ്രീകുമാരി മെമ്മോറിയല്‍ ക്ലിനിക്കിന് മുന്നില്‍ വെച്ചായിരുന്നു അപകടം സംഭവിച്ചത്.

also read:നിര്‍മ്മാണം പൂര്‍ത്തിയാക്കിയതിന് തൊട്ടുപിന്നാലെ പൊട്ടിപ്പൊളിഞ്ഞ് റോഡ്, ചിത്രങ്ങള്‍ അയച്ചുനല്‍കി നാട്ടുകാര്‍, ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുമായി മന്ത്രി മുഹമ്മദ് റിയാസ്

അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ ചന്ദ്രബോസിനെ ജ്യോതിക തന്നെ പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിച്ചു. ഭാര്യ: പരേതയായ എം.ശ്രീകുമാരി . മരുമകന്‍. സത്യജിത്ത്.

Exit mobile version