ആലപ്പുഴ: ആലപ്പുഴയില്‍ വാഹനാപകടത്തില്‍ 68കാരന് ദാരുണാന്ത്യം. മകള്‍ നടത്തുന്ന സ്വകാര്യ ആശുപത്രിക്ക് സമീപം വച്ചുണ്ടായ വാഹനാപകടത്തിലാണ് വയോധികന് മരിച്ചത്.
മ്പലപ്പുഴ കട്ടക്കുഴി കൃഷ്ണമംഗലത്ത് എന്‍.ചന്ദ്രബോസാണ് (68) മരിച്ചത്. അപകടത്തില്‍ കൂടെയുണ്ടായിരുന്ന ആര്‍ജിത് സത്യയ്ക്കും(7) പരിക്കേറ്റു. കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
സ്കൂട്ടറില്‍ പോവുകയായിരുന്ന ചന്ദ്രബോസിനെ നിയന്ത്രണം വിട്ടെത്തിയ വാന്‍ ഇടിക്കുകയായിരുന്നു. ചൊവ്വാഴ്ച രാത്രി 11ന് ആയിരുന്നു അപകടം സംഭവിച്ചത്.
മകള്‍ ഡോക്ടര്‍ ജ്യോതിക നടത്തുന്ന അമ്പലപ്പുഴ തിരുവല്ല സംസ്ഥാനപാതയില്‍ കരുമാടിക്ക് സമീപത്തെ എം.ശ്രീകുമാരി മെമ്മോറിയല്‍ ക്ലിനിക്കിന് മുന്നില്‍ വെച്ചായിരുന്നു അപകടം സംഭവിച്ചത്.
അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ ചന്ദ്രബോസിനെ ജ്യോതിക തന്നെ പ്രഥമ ശുശ്രൂഷ നല്കിയ ശേഷം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിച്ചു. ഭാര്യ: പരേതയായ എം.ശ്രീകുമാരി . മരുമകന്. സത്യജിത്ത്.
Discussion about this post