നിര്‍മ്മാണം പൂര്‍ത്തിയാക്കിയതിന് തൊട്ടുപിന്നാലെ പൊട്ടിപ്പൊളിഞ്ഞ് റോഡ്, ചിത്രങ്ങള്‍ അയച്ചുനല്‍കി നാട്ടുകാര്‍, ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുമായി മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം: നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ റോഡ് നിര്‍മാണത്തില്‍ അപാകത കണ്ടെത്തിയതിന് പിന്നാലെ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുമായി മന്ത്രി മുഹമ്മദ് റിയാസ്. രണ്ട് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു.

തിരുവനന്തപുരം ജില്ലയിലെ വെമ്പായം – ചീരാണിക്കര റോഡ് നിര്‍മ്മാണത്തില്‍ ഗുരുതരമായ വീഴ്ച കണ്ടെത്തിയതിന് പിന്നാലെയായിരുന്നു നടപടി. ഓവര്‍സിയര്‍ മുഹമ്മദ് രാജി, അസിസ്റ്റന്റ് എന്‍ജിനീയര്‍ അമല്‍രാജ് എന്നിവരെയാണ് സസ്‌പെന്റ് ചെയ്തത്.

Also Read:പക്ഷികള്‍ക്ക് ദാഹജലം കുടിക്കാന്‍ റെയില്‍ സ്റ്റേഷനില്‍ പത്ത് ചട്ടികള്‍ നല്‍കി സുരേഷ് ഗോപി, ചട്ടികള്‍ വെക്കേണ്ട രീതി സ്റ്റേഷന്‍ മാസ്റ്ററെ പഠിപ്പിച്ച് താരം

സംഭവവുമായി ബന്ധപ്പെട്ട് മറ്റൊരു എന്‍ജിനീയര്‍ സജിത്തിനെ ജില്ലയ്ക്ക് പുറത്തേക്ക് സ്ഥലംമാറ്റുകയും ചെയ്തു. ഇതിന് പുറമേ കരാറുകാരന്‍ സുമേഷ് മോഹന്റെ ലൈസന്‍സ് റദ്ദാക്കുകയും ചെയ്തു. റോഡ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയതിന് തൊട്ടുപിന്നാലെ വെമ്പായം – ചീരാണിക്കര റോഡ് പൊട്ടിപ്പൊളിഞ്ഞിരുന്നു.

ഇതിന്റെ ചിത്രങ്ങളും വീഡിയോകളും നാട്ടുകാരാണ് മന്ത്രിക്ക് അയച്ചുനല്‍കിയത്. മണ്ണും ചെളിയും ഒന്നും നീക്കം ചെയ്യാതെയും നിലം ഉറപ്പിക്കാതെയുമാണ് റോഡ് ടാര്‍ ചെയ്തതെന്ന് ദൃശ്യങ്ങള്‍ അയച്ചുനല്‍കി നാട്ടുകാര്‍ മന്ത്രിയോട് പറഞ്ഞു. ടാറിംഗ് പല ക്ഷണങ്ങളായി അടര്‍ന്ന് പോകുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്നു.

Also Read:കടയിലേക്ക് പാഞ്ഞുകയറി പത്തോളം കാട്ടുപന്നികള്‍, പരിഭ്രാന്തരായി ഇറങ്ങിയോടി ജീവനക്കാര്‍, വെടിവെച്ച് കൊന്നു

നാട്ടുകാരുടെ പരാതി ലഭിച്ചതിനെ തുടര്‍ന്ന് മന്ത്രി പൊതുമരാമത്ത് വകുപ്പിലെ വിജിലന്‍സ് വിഭാഗത്തിന് അന്വേഷണം കൈമാറി. അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥര്‍ക്കും കരാറുകാരനുമെതിരെ മന്ത്രി നടപടി സ്വീകരിച്ചത്.

Exit mobile version