പക്ഷികള്‍ക്ക് ദാഹജലം കുടിക്കാന്‍ റെയില്‍വേ സ്റ്റേഷനില്‍ പത്ത് ചട്ടികള്‍ നല്‍കി സുരേഷ് ഗോപി, ചട്ടികള്‍ വെക്കേണ്ട രീതി സ്റ്റേഷന്‍ മാസ്റ്ററെ പഠിപ്പിച്ച് താരം

തൃശ്ശൂര്‍: മനുഷ്യരെ മാത്രമല്ല, പക്ഷിമൃഗാദികളെയും സഹായിക്കാന്‍ താന്‍ തയ്യാറാണെന്ന് തെളിയിച്ചിരിക്കുകയാണ് സുരേഷ് ഗോപി. പക്ഷികള്‍ക്ക് ദാഹജലം കുടിക്കാനുള്ള സംവിധാനം ഒരുക്കിയിരിക്കുകയാണ് തൃശ്ശൂരിലെ ഒരു റെയില്‍വേ സ്‌റ്റേഷനില്‍ സിനിമാ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി.

വരുന്ന തെരഞ്ഞെടുപ്പില്‍ സുരേഷ് ഗോപി തൃശ്ശൂരില്‍ നിന്നും വീണ്ടും മത്സരിക്കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. എന്നാല്‍ ഇക്കാര്യം ഔഗ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഒരുക്കങ്ങളെല്ലാം തുടങ്ങിയിരിക്കുകയാണ് താരം.

also read:കടയിലേക്ക് പാഞ്ഞുകയറി പത്തോളം കാട്ടുപന്നികള്‍, പരിഭ്രാന്തരായി ഇറങ്ങിയോടി ജീവനക്കാര്‍, വെടിവെച്ച് കൊന്നു

പക്ഷികള്‍ക്ക് ദാഹജലം കുടിക്കാനായി പത്ത് ചട്ടികളാണ് ഇപ്പോള്‍ സുരേഷ് ഗോപി റെയില്‍വേ സ്റ്റേഷന് നല്‍കിയിരിക്കുന്നത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.

അതേസമയം, ഏത് റെയില്‍വേ സ്റ്റേഷനിലാണ് സുരേഷ് ഗോപി ചട്ടികള്‍ നല്‍കിയതെന്ന കാര്യം വ്യക്തമല്ല. തൃശൂര്‍ സ്റ്റേഷനിലും ചട്ടികള്‍ കൊടുക്കാമെന്നും താരം പറയുന്നുണ്ട്. കൂടാതെ ഈ ചട്ടികള്‍ നല്‍കുന്നതിനൊപ്പം അതെങ്ങനെ വയ്ക്കണമെന്നും അദ്ദേഹം സ്റ്റേഷന്‍ മാസ്റ്ററോട് പറഞ്ഞുകൊടുക്കുന്നുണ്ട്.

Exit mobile version