കടയിലേക്ക് പാഞ്ഞുകയറി പത്തോളം കാട്ടുപന്നികള്‍, പരിഭ്രാന്തരായി ഇറങ്ങിയോടി ജീവനക്കാര്‍, വെടിവെച്ച് കൊന്നു

wild bore attack| bignewslive

മലപ്പുറം: കാട്ടു പന്നികള്‍ കടകളിലേക്ക് കൂട്ടത്തോടെ പാഞ്ഞു കയറി. മലപ്പുറം ജില്ലയിലെ പാണ്ടിക്കാട് അരിക്കണ്ടംപാക്കിലാണ് ഞെട്ടിക്കുന്ന സംഭവം. ജനങ്ങളെ പരിഭ്രാന്തിയിലാഴ്ത്തിയ കാട്ടുപന്നികളെ വെടിവെച്ചു കൊന്നു.

അപ്രതീക്ഷിതമായി പത്തോളം പന്നികളാണ് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന കടകളിലേക്ക് ഓടിക്കയറിയത്. രാവിലെ 10:30 നാണ് സംഭവം. ഈ സമയം കടയില്‍ ജീവനക്കാരുണ്ടായിരുന്നു.

also read:ഛര്‍ദ്ദിയും വയറിളക്കവും, മതപരമായ ചടങ്ങിനിടെ ഭക്ഷണം കഴിച്ച 2000 പേര്‍ക്ക് ഭക്ഷ്യവിഷബാധ

പന്നിക്കൂട്ടത്തെ കണ്ടതോടെ കടയിലെ ജീവനക്കാരെല്ലാം ഇറങ്ങിയോടി രക്ഷപ്പെട്ടു. പന്നിയുടെ ആക്രമണത്തില്‍ നിര്‍ത്തിയിട്ടിരുന്ന മൂന്ന് വാഹനങ്ങള്‍ക്ക് നാശനഷ്ടം സംഭവിച്ചു.

തുടര്‍ന്ന് പഞ്ചായത്ത് സെക്രട്ടറിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഷൂട്ടര്‍മാരെത്തിയാണ് പന്നികളെ വെടിവെച്ചു കൊന്നത്. പന്നികള്‍ കടകളിലേക്ക് ഓടിക്കയറുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

Exit mobile version