ബംഗളൂരു: പാലയൂര്‍ പള്ളി പണ്ട് ശിവക്ഷേത്രം ആയിരുന്നെന്ന ഹിന്ദു ഐക്യവേദി ആര് വി ബാബുവിന്റെ പ്രസ്താവനയോട് പ്രതികരിച്ച് തൃശൂര്‍ അതിരൂപതാ അധ്യക്ഷന്‍ ആന്‍ഡ്രൂസ് താഴത്ത് രംഗത്ത്. ചരിത്രം പഠിച്ചാല്‍ ഇതിന്റെയൊക്കെ സത്യം മനസിലാവുന്നതേയുള്ളൂവെന്ന് മാര്‍ ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞു.
2000 വര്‍ഷത്തിന്റെ ചരിത്രം ക്രിസ്തുമതത്തിന് ഇന്ത്യയില്‍ ഉണ്ട്. പാലയൂര്‍ പള്ളി ഇന്ത്യയിലെ തന്നെ പഴക്കം ചെന്ന ക്രിസ്ത്യന്‍ പള്ളികളില്‍ ഒന്നാണ്. ചരിത്രം പഠിക്കാന്‍ എല്ലാവരും തയ്യാറാകണമെന്ന് മാത്രമേ ഇതില്‍ പറയാനുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ALSO READ കിലോയ്ക്ക് 29 രൂപ; കേരളത്തില്‍ കേന്ദ്രത്തിന്റെ ഭാരത് അരിയെത്തി, ആദ്യം തൃശ്ശൂരില്‍
ഗുരുവായൂരിലെ പാലയൂര്‍ പള്ളി ശിവക്ഷേത്രമായിരുന്നുവെന്ന് ഹിന്ദു ഐക്യവേദി വക്താവ് ആര്.വി ബാബു നേരത്തെ പറഞ്ഞിരുന്നു. ഒരു സ്വകാര്യ വാര്‍ത്ത ചാനലില്‍ ഗ്യാന്‍വാപി മസ്ജിദുമായി ബന്ധപ്പെട്ട ചര്‍ച്ചയിലാണ് പാലയൂര്‍ പള്ളിയെ പറ്റി ഗുരുതര ആരോപണം അദ്ദേഹം ഉന്നയിച്ചത്.
Discussion about this post