തിരുവനന്തപുരം: വെള്ളറടയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതി പിടിയില്‍. പനച്ചമൂട്, പഞ്ചാ കുഴി മലവിളക്കോണം സിനു ഭവനില്‍ ഷിജിനെ(19) യാണ് വെള്ളറട പോലീസ് പിടികൂടിയത്. വിവാഹ വാഗ്ദാനം നല്കി അടുപ്പം സ്ഥാപിച്ച ശേഷമാണ് യുവാവ് പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.
വെള്ളറടയില്‍ പനച്ചമൂട്ടില്‍ പ്രവര്‍ത്തിക്കുന്ന ടയറുകടയിലെ ജീവനക്കാരനാണ് കേസിലെ പ്രതിയായ ഷിജിന്. ഇയാള്‍ ജോലി ചെയ്തിരുന്ന ടയര്‍ കടയ്ക്ക് മുന്നിലൂടെ സ്കൂളില്‍ പോയിരുന്ന പെണ്‍കുട്ടിയുമായി ഷിജിന് സൗഹൃദം നടിച്ച് അടുപ്പത്തിലാകുകയായിരുന്നു.
പിന്നീട് പെണ്‍കുട്ടിയുടെ മൊബൈല്‍ നമ്പര്‍ വാങ്ങിയ ശേഷം പതിവായി ഫോണ്‍ വിളിച്ച് സംസാരം തുടങ്ങി. പ്രണയം നടിച്ച് അടുപ്പം വളര്‍ത്തിയ പ്രതി വിവാഹം വാഗ്ദാനം നല്കി പെണ്‍കുട്ടിയുടെ വിശ്വാസം നേടിയെടുക്കുകയായിരുന്നു. തുടര്‍ന്ന് പ്രതി കഴിഞ്ഞ ഡിസംബറില്‍ കേരളത്തിലും, തമിഴ്നാട്ടിലും പല സ്ഥലങ്ങളില്‍ പെണ്‍കുട്ടിയെ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.
തുടര്‍ന്ന് ഷിജിന് പെണ്‍കുട്ടിയെ ഒഴിവാക്കാന്‍ ശ്രമിച്ചു. ഇതോടെയാണ് വിദ്യാര്‍ത്ഥിനി രക്ഷിതാക്കളെ കാര്യം അറിയിക്കുകയും രക്ഷിതാക്കള്‍ വെള്ളറട പോലീസില്‍ പരാതി നല്‍കുകയും ചെയ്തു.
പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ് ഇതിനിടെ പ്രതി മറ്റൊരു പെണ്‍കുട്ടിയുമായി അടുപ്പത്തിലാണെന്ന് കണ്ടെത്തി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വെള്ളറട പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു.
Discussion about this post