ഭോപ്പാല്‍: പടക്കനിര്‍മ്മാണശാലയില്‍ ഉണ്ടായ സ്ഫോടനത്തില്‍ ആറുപേര്‍ക്ക് ദാരുണാന്ത്യം. 60 പേര്‍ക്ക് പരിക്കേറ്റു. മധ്യപ്രദേശിലെ ഹാര്‍ദയിലാണ് നടുക്കുന്ന സംഭവം. സംഭവം. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫാക്ടറിയില്‍ നിരവധി സ്ഫോടനങ്ങളാണ് നടന്നതെന്നാണ് വിവരം. ഫാക്ടറിയില്‍ നിന്ന് തീഗോളം ഉയരുന്നത് കണ്ട് സമീപപ്രദേശത്തുള്ളവര്‍ പരിഭ്രാന്തിയിലായി.
സ്ഫോടനത്തിനിടെ പ്രകമ്പനം അനുഭവപ്പെട്ടതായും പ്രദേശത്തുള്ളവര്‍ പറയുന്നു. സ്ഫോടനം നടന്ന സമയത്ത് ഫാക്ടറിയില്‍ 150 ജീവനക്കാരാണ് ഉണ്ടായിരുന്നത്.
ഫാക്ടറിയില്‍ കുടുങ്ങി കിടക്കുന്നവരെ രക്ഷിക്കുന്നതിനുള്ള പരിശ്രമത്തിലാണ്. നിരവധി ഫയര്‍ എന്‍ജിന്‍ യൂണിറ്റുകള്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു.
ഫാക്ടറിയിലെ തീ നിയന്ത്രണവിധേയമാക്കുന്നതിനുള്ള പ്രവര്‍ത്തനമാണ് തുടരുന്നത്. ദേശീയ ദുരന്ത നിവാരണ സേനയുടെ സഹായവും തേടിയതായി ജില്ലാ കലക്ടര്‍ ഋഷി ഗാര്‍ഗ് അറിയിച്ചു.
Discussion about this post