കൊച്ചി: ലൈംഗിക ആവശ്യം നിരസിച്ചതിലുള്ള വൈരാഗ്യത്തെ തുടര്‍ന്ന് ജീവനക്കാരിയെ ആക്രമിച്ച കേസില്‍ സ്പാ ഉടമ അറസ്റ്റിലായി. കൊച്ചിയിലാണ് സംഭവം.
കടവന്ത്രയിലെ ലില്ലിപ്പുട്ട് സ്പാ ഉടമ അജീഷ് ആണ് അറസ്റ്റിലായത്. ശനിയാഴ്ച രാത്രിഒമ്പതരയോടെയായിരുന്നു സംഭവം. പരിക്കേറ്റ യുവതി ഓടി രക്ഷപ്പെടുകയായിരുന്നു.
Also Read:തെരുവുവിളക്കിന് താഴെയിരുന്ന് പഠിച്ച് സൊമാറ്റോ ഡെലിവറി ബോയ്: മലയാളി യുവാവിന് കൈയ്യടിച്ച് സോഷ്യലിടം
യുവതിയെ ശാരീരികമായി ഉപദ്രവിക്കുകയും ബിയര്‍ കുപ്പി കൊണ്ട് തലയ്ക്ക് അടിക്കാന്‍ ശ്രമിച്ചെന്നുമാണ് പരാതി. കത്തി കാണിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു.
അതേസമയം, കൊച്ചിയിലെ വിവിധ സ്റ്റേഷനുകളില്‍ ലഹരിമരുന്ന്, അടിപിടി, മോഷണം തുടങ്ങി നിരവധി കേസുകളില്‍ പ്രതിയാണ് അജീഷാണെന്ന് പൊലീസ് സൂചിപ്പിച്ചു.
Discussion about this post