തിരുവനന്തപുരം: കേരളത്തില്‍ വെളുത്തുള്ളി വില കുതിച്ചുയരുന്നു. 100 മുതല്‍ 150 രൂപ വരെയാണ് വെളുത്തുള്ളി വിലയില്‍ വര്‍ധനവ് ഉണ്ടായിരിക്കുന്നത്.
ഒരു മാസം മുന്‍പ് വരെ 300-350 രൂപയാണ് ഉണ്ടായിരുന്നത്. കഴിഞ്ഞ ദിവസം തിരുവനന്തപുരം ചാല മാര്‍ക്കറ്റില്‍ വെളുത്തുള്ളിയുടെ ചില്ലറവില്‍പ്പന വില കിലോയ്ക്ക് 450 രൂപയായി.
also read:വിമാന മാര്‍ഗം കേരളത്തിലെത്തി മോഷണം, അന്തര്‍ സംസ്ഥാന മോഷണ സംഘത്തിലെ പ്രധാനിയായ മലയാളി പിടിയില്‍
രണ്ടാഴ്ചയ്ക്കുള്ളിലാണ് ഇത്രയധികം വില ഉയര്‍ന്നതെന്നും ഈ വില വര്‍ധനവ് ആദ്യമാണെന്നും കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് വെളുത്തുള്ളി ഉല്‍പാദനം ഗണ്യമായി കുറഞ്ഞതാണ് വില ഉയരാന്‍ കാരണമെന്ന് വ്യാപാരികള്‍ പറയുന്നു.
തമിഴ്നാട്, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഗുജറാത്ത്, രാജസ്ഥാന്‍, പഞ്ചാബ് എന്നിവിടങ്ങളില്‍ നിന്നാണ് കേരളത്തിലേക്കു പ്രധാനമായും വെളുത്തുള്ളി എത്തുന്നത്.
also read:ഇനി ഒറ്റ പള്ളിയും വിട്ടുകൊടുക്കില്ല: ഞങ്ങള്‍ കോടതിയില്‍ പോരാടിക്കൊള്ളാം; അസദുദ്ദീന്‍ ഉവൈസി
ശനിയാഴ്ച കൃഷി വകുപ്പിന്റെ ഹോര്‍ട്ടികോര്‍പ് വില്‍പനശാലകളില്‍ വെളുത്തുള്ളി കിലോയ്ക്ക് 195 രൂപയായിരുന്നു. കഴിഞ്ഞ വര്‍ഷം വെളുത്തുള്ളി കിലോയ്ക്ക് 32-40 രൂപയായിരുന്നു വില.
Discussion about this post