കൊച്ചി: കുറച്ചുനാളായി നടന്‍ ബാലയും ഭാര്യയും വിവാഹമോചിതരായെന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. അടുത്തിടെ ബാല തന്നെ താനും എലിസബത്തും ഒരുമിച്ചല്ലെന്ന് വെളിപ്പെടുത്തിയത്. കൂടുതല്‍ കാര്യങ്ങള്‍ പുറത്തുവിടാനാകില്ലെന്നും എലിസബത്ത് വളരെ നല്ലയാളാണെന്നും ബാല പറഞ്ഞിരുന്നു.
പിന്നാലെ എലിസബത്ത് പങ്കുവയ്ക്കുന്ന പോസ്റ്റുകളെല്ലാം വൈറലാകാറുണ്ട്. ഇരുവരുടെയും ബന്ധത്തില്‍ വിള്ളല്‍ വീണിട്ടുണ്ടെന്ന തരത്തിലാണ് വേദനയും സങ്കടവും നിറയുന്ന കുറിപ്പുകളാണ് എലിസബത്ത് പങ്കിടാറുള്ളത്. ഇപ്പോളിതാ വീണ്ടും ചില തുറന്നുപറച്ചിലുകളുമായി എത്തിയിരിക്കുകയാണ് എലിസബത്ത്. നിങ്ങള്‍ക്ക് ഒരിക്കലും ചേരാത്ത ഒരാളെ മനസ് തുറന്ന സ്‌നേഹിക്കാന്‍ മാത്രം വിഡ്ഢിയല്ല നിങ്ങള്‍ എന്ന തുടക്കത്തോടെയാണ് എലിബസത്തിന്റെ കുറിപ്പ്. തന്റെ വിഷമങ്ങള്‍ നിഴലിക്കുന്ന തരത്തിലാണ് എലിസബത്തിന്റെ എഴുത്ത്.
നിങ്ങള്‍ക്ക് അനുയോജ്യമല്ലാത്ത ഒരാളെ ഹൃദയം തുറന്ന് സ്‌നേഹിക്കാന്‍ മാത്രം വിഡ്ഢിയല്ല നിങ്ങള്‍ എന്ന് തുടങ്ങുന്ന വരികളുള്ള കുറിപ്പാണ് അവര്‍ ഫേസ്ബുക്കില്‍ പങ്കുവച്ചത്. ഹൃദയശുദ്ധിയുള്ളവര്‍ സ്‌നേഹിക്കുന്നവരില്‍ നിന്നും നേരിടുന്ന തിരിച്ചടികളെക്കുറിച്ചാണ് കുറിപ്പിന്റെ ബാക്കി ഭാഗം.
എല്ലാത്തിനും കൂടെ നിന്നിട്ടും എല്ലാം ചെയ്തുകൊടുത്തിട്ടും നമ്മളെ ഒന്നുമല്ലാതാക്കി കളയുന്ന ആളുകള്‍ എല്ലാവരുടെയും ജീവിതത്തിലുണ്ടാകും. നമ്മളെ ഒരിക്കലും സ്‌നേഹിക്കാനാവില്ലെന്ന് പറയുന്ന ആളുകളെ അവരുടെ വഴിയ്ക്ക് വിടുക. ആദ്യകാലം മുതലേ അവര്‍ നമ്മളോട് ആത്മാര്‍ത്ഥതയില്ലാത്തവരാണെന്ന് തിരിച്ചറിയുന്ന സമയമാണിതെന്നും എലിസബത്ത് കുറിപ്പില്‍ പറയുന്നു.
നിരവധിപ്പേരാണ് എലിസബത്തിന്റെ കുറിപ്പിനു താഴെ പ്രതികരണങ്ങളുമായി എത്തുന്നത്. ബാലയുമായി എന്തിനാണു പിരിഞ്ഞതെന്നും എല്ലാം സഹിക്കാന്‍ ദൈവം എലിസബത്തിനു ശക്തി നല്‍കട്ടെയെന്നും ആളുകള്‍ കമന്റ് ചെയ്യുന്നുണ്ട്. ജീവിതത്തിലെ സങ്കടങ്ങള്‍ മുഴുവന്‍ സമൂഹ മാധ്യമങ്ങളില്‍ ഇങ്ങനെ പോസ്റ്റ് ചെയ്യരുത് എന്ന് സ്‌നേഹത്തോടെ ഉപദേശിക്കുന്നവരുമുണ്ട്.
2021 സെപ്റ്റംബറിലായിരുന്നു ബാലയും എലിസബത്തും വിവാഹിതരായത്. സന്തോഷത്തോടെ ജീവിതം മുന്നോട്ടുകൊണ്ടുപോയിരുന്ന ഇരുവരുടെയും ഇടയില്‍ പെട്ടെന്നെന്തു സംഭവിച്ചു എന്നതാണ് ആരാധകര്‍ ചോദിക്കുന്നത്. ബാല ആശുപത്രിയില്‍ ചികിത്സയിലായിരുന്നപ്പോഴും പിന്നീട് വീട്ടിലെത്തിയപ്പോഴുമൊക്കെ എലിസബത്ത് ഒപ്പമുണ്ടായിരുന്നു. പക്ഷേ കുറച്ച് മാസങ്ങളായി ബാലയ്‌ക്കൊപ്പം എലിസബത്തിനെ കാണാതിരുന്നത് ആരാധകരില്‍ ആശയക്കുഴപ്പം സൃഷ്ടിച്ചിരുന്നു.