പട്ടാപ്പകല്‍ യുവതിയെ കയറി പിടിച്ചു, പിന്നാലെ ഒളിവില്‍, ഒടുവില്‍ പിടിയിലായി 29കാരന്‍

arrest| bignewslive

മലപ്പുറം: പട്ടാപ്പകല്‍ യുവതിയെ കയറി പിടിച്ച സംഭവത്തില്‍ പ്രതി രണ്ടുമാസത്തിന് ശേഷം പിടിയില്‍. മലപ്പുറത്താണ് സംഭവം. എടത്തനാട്ടുകര പിലാച്ചോല സ്വദേശി കുളപ്പാറ വീട്ടില്‍ വിഷ്ണു ആണ് അറസ്റ്റിലായത്.

പെരിന്തല്‍മണ്ണ മൂസക്കുട്ടി ബസ് സ്റ്റാന്‍ഡില്‍ വച്ചാണ് യുവതിയെ കടന്നുപിടിച്ചത്. 2023 നവംബര്‍ ഒന്നിനാണ് കേസിനാസ്പദമായ സംഭവം. പെരിന്തല്‍മണ്ണ പൊലീസാണ് പ്രതിയൈ അറസ്റ്റുചെയ്തത്.

സംഭവത്തിനു ശേഷം ഓടി രക്ഷപ്പെട്ട പ്രതി വിവിധ സ്ഥലങ്ങളില്‍ നിര്‍മാണ മേഖലയിലും മറ്റും ജോലി ചെയ്യുകയായിരുന്നു. യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളും മറ്റും വിശദമായി പരിശോധിച്ചു സമാന രൂപസാദൃശ്യമുള്ള നിരവധി പേരെ ചോദ്യം ചെയ്തു. തുടര്‍ന്നാണ് യഥാര്‍ഥ പ്രതിയിലേക്ക് എത്തിയത്. അന്വേഷണത്തില്‍ പ്രതി തിരുവനന്തപുരം ഭാഗത്ത് ജോലി ചെയ്യുന്നുണ്ടെന്നു കണ്ടെത്തി .

പിന്നാലെ പോലീസ് സ്ഥലത്തെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. പെരിന്തല്‍മണ്ണ പൊലീസ് ഇന്‍സ്‌പെക്ടര്‍ എന്‍.എസ്. രാജീവിന്റെ നിര്‍ദേശ പ്രകാരം എസ്ഐ ഷിജോ സി. തങ്കച്ചനും സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Exit mobile version