തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതിനിരക്ക് വര്‍ധിക്കുമെന്ന് ബജറ്റ് പ്രഖ്യാപനത്തില്‍ വ്യക്തമാക്കി ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. വിഭവസമാഹരണത്തിനായാണ് നിരക്ക് വര്‍ധിപ്പിക്കുന്നതെന്ന് മന്ത്രി കെഎന്‍ ബാലഗോപാല്‍ അറിയിച്ചു.
സ്വന്തമായി വൈദ്യുതി ഉത്പാദിപ്പിച്ച് ഉപയോഗിക്കുന്ന ഉപഭോക്താക്കള്‍ക്കുള്ള തീരുവ യൂണിറ്റിന് 1.2 പൈസയില്‍ നിന്ന് യൂണിറ്റിന് 15 പൈസയാക്കി വര്‍ധിപ്പിക്കുകയും ചെയ്തു. ഇതുവഴി 24 കോടി രൂപയുടെ അധികവരുമാനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
ലൈസന്‍സികള്‍ വില്‍ക്കുന്ന ഓരോ യൂണിറ്റ് വൈദ്യുതിക്കും ഇതുവരെ ഈടാക്കിയിരുന്ന തീരുവ ആറ് പൈസയാണ്. ഇത് 10 പൈസയാക്കി വര്‍ധിപ്പിച്ചും തീരുമാനമായി. ഇതുവഴി 101.41 കോടി രൂപ അധികമായി ലഭിക്കുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നതെന്നാണ് ധനമന്ത്രി പറയുന്നത്.
Discussion about this post