തിരുവനന്തപുരം: മകനെയും കൊണ്ട് ട്രെയിനിനു മുന്നില്‍ ചാടിയ യുവതി മരിച്ചു. തിരുവനന്തപുരത്താണ് സംഭവം. പാറശാല കൊറ്റാമം മഞ്ചാടി മറുത്തലയ്ക്കല്‍വിള വീട്ടില്‍ ജര്‍മി ആണ് മരിച്ചത്.
മുപ്പത്തിനാല് വയസ്സായിരുന്നു. പരിക്കേറ്റ ആദിഷിനെ(5) ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു സംഭവം. നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയിലാണ് ആദിഷിനെ പ്രവേശിപ്പിച്ചത്.
കൊറ്റാമം വൃദ്ധ സദനത്തിനു സമീപം ആണ് സംഭവം. സ്റ്റോപ്പ് കഴിഞ്ഞ് മുന്നോട്ട് എടുത്തതിനാല്‍ ട്രെയിനിനു വേഗം കുറവായിരുന്നു. തുടര്‍ന്ന് പാളത്തിലൂടെ മകനൊപ്പം നടന്നെത്തിയ ഇരുവരെയും ട്രെയിന്‍ ഇടിച്ചു വീഴ്ത്തുകയായിരുന്നു.
ട്രെയിന്‍ തട്ടിയതോടെ ജര്‍മി പാളത്തിലേക്കു വീണു. തലയ്ക്കേറ്റ പരിക്കാണ് ജര്‍മിയുടെ മരണകാരണം. ഒരാഴ്ച മുന്‍പായിരുന്നു ഇവര്‍ ഭര്‍ത്താവില്‍ നിന്നു വിവാഹ മോചനം നേടിയത്.
Discussion about this post