തിരുവനന്തപുരം; കായിക മേഖലക്ക് 127.39 കോടി വകയിരുത്തിയതായി ധനമന്ത്രി ബജറ്റ് അവതരണത്തില്‍ പറഞ്ഞു. ചലച്ചിത്ര അക്കാദമിക്ക് 14 കോടിയും വകയിരുത്തി.
അതേസമയം, കലാ സാംസ്‌കാരിക മേഖലക്ക് 170.49 കോടി വകയിരുത്തി.കൊച്ചിയില്‍ മ്യൂസിയം കള്‍ച്ചറല്‍ സെന്‍ട്രല്‍ സ്ഥാപിക്കാന്‍ അഞ്ചു കോടി അനുവദിച്ചതായും ധനമന്ത്രി പറഞ്ഞു.
മ്യൂസിയം നവീകരണത്തിന് 9 കോടി.എകെജിയുടെ മ്യൂസിയം നിര്‍മാണത്തിന് 3.75 കോടി. തിരുവനന്തപുരം, തൃശൂര്‍ മൃഗശാലകളുടെ നവീകരണത്തിന 7.5 കോടിയും വകയിരുത്തി.
കൈറ്റ് പദ്ധതികള്‍ക്കായി 38.5 കോടി വകയിരുത്തിയതായും വിദ്യാഭ്യാസ സ്ഥാപനങ്ങളെ സഹായിക്കാന്‍ സ്വകാര്യ പങ്കാളിത്തത്തോടെ ഫണ്ട് ശേഖരിക്കുമെന്നും മന്ത്രി പറഞ്ഞു.