കെഎസ്ആര്‍ടിസിക്ക് പുതിയ ഡീസല്‍ ബസുകള്‍, 92 കോടി വകയിരുത്തി, റോഡുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ആയിരം കോടി

ksrtc|bignewslive

തിരുവനന്തപുരം; സംസ്ഥാന ബജറ്റ് അവതരണം പുരോഗമിക്കുകയാണ്. ഗതാഗത മേഖലയില്‍ നടപ്പാക്കിയത് സമഗ്രമായ പരിഷ്‌കാരമാണെന്ന് ധനമന്ത്രി പറഞ്ഞു.

പിണറായി സര്‍ക്കാര്‍ കെഎസ്ആര്‍ടിസിക്കുള്ള ധനസഹായം കൂട്ടിയെന്നും കെഎസ്ആര്‍ടിസിക്ക് സര്‍ക്കാര്‍ വലിയ സഹായമാണ് ചെയ്യുന്നതെന്നും ധനമന്ത്രി പറഞ്ഞു.

4917.92 കോടി മൂന്നുവര്‍ഷത്തിനിടെ അനുവദിച്ചു. കെഎസ്ആര്‍ടിസിക്ക് പുതിയ ഡീസല്‍ ബസുകള്‍ വാങ്ങാന്‍ 92 കോടി വകയിരുത്തി.

ഇത് ഉള്‍പ്പെടെ കെഎസ്ആര്‍ടിസിക്ക് 128.54 കോടി വകയിരുത്തിയെന്നും ഗ്രാമീണ റോഡുകള്‍ ഉള്‍പ്പെടെയുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ആയിരം കോടി വകയിരുത്തിയെന്നും ധനമന്ത്രി പറഞ്ഞു.

Exit mobile version