തിരുവനന്തപുരം: റബ്ബറിന്റെ താങ്ങുവില വര്‍ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ സഹായം അഭ്യര്‍ത്ഥിച്ചെങ്കിലും പിന്തുണയുണ്ടായില്ലെന്ന് ധനമന്ത്രി ബജറ്റ് അവതരണത്തിനിടെ പറഞ്ഞു.
റബ്ബറിന്റെ താങ്ങുവിലയില്‍ പത്തു രൂപ കൂട്ടിയതായും മന്ത്രി അറിയിച്ചു. സാമ്പത്തിക പ്രതിസന്ധിക്കിടയിലും താങ്ങുവില 180 രൂപയായി വര്‍ധിപ്പിക്കുകയാണെന്ന് ധനമന്ത്രി പറഞ്ഞു.
റബ്ബറിന്റെ താങ്ങുവില 170ല്‍നിന്നാണ് 180 ആയി വര്‍ധിപ്പിച്ചത്. കൈത്തറി ഗ്രാമങ്ങള്‍ രൂപവത്കരിക്കാന്‍ നാലുകോടി വകയിരുത്തിയതായും ബജറ്റ് അവതരണത്തില്‍ മന്ത്രി പറഞ്ഞു.
സ്പിന്നിങ് മില്ലുകള്‍ക്കുള്ള ഒറ്റത്തവണ സഹായത്തിന് തുക വകയിരുത്തി. കയര്‍ ഉല്‍പന്ന മേഖലയ്ക്ക് 107.64 കോടി. ഖാദി വ്യവസായത്തിന് 14.8 കോടി. കെഎസ്‌ഐഡിസിക്ക് 127.5 കോടി