തിരുവനന്തപുരം: രണ്ടാം കുട്ടനാട് പാക്കേജിന് 5 കോടി അനുവദിച്ചു. രണ്ടാം പിണറായി സര്‍ക്കാരിന്റെ മൂന്നാം ബജറ്റില്‍ ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ ആണ് ഇക്കാര്യം പറഞ്ഞത്.
ആലപ്പുഴ -കോട്ടയം ജില്ലകളിലെ വെള്ളപ്പൊക്ക ദുരീകരണത്തിന് 57 കോടി അനുവദിച്ചതായും മന്ത്രി പറഞ്ഞു. കെഎസ്ഇബി ഡാമുകളുടെ അറ്റകുറ്റ പണി നടത്താന്‍ 10 കോടിയും അനുവദിച്ചു.